All for Joomla The Word of Web Design

സാഹിത്യ സദസ്സും പുനര്‍ജനി നിര്‍മ്മിച്ച അമൃതം ഗമയയുടെ പ്രദര്‍ശനവും ഷാര്‍ജയില്‍

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ലൈബ്രറി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അക്ഷരക്കൂട്ടം സംഘടിപ്പിക്കുന്ന സാഹിത്യ സദസ്സ് ഫെബ്രുവരി 16 നു വെള്ളിയാഴ്ച്ച 6 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ലൈബ്രറി ഹാളില്‍ വെച്ച് നടക്കുന്നു.
അമിതമദ്യപാനാസക്തി മാരകമായ ഒരു കുടുംബ രോഗമാണ് എന്ന് സമൂഹത്തില്‍ അവബോധം ഉണ്ടാക്കുകയും, മദ്യാസക്തിയുള്ള രോഗികളെ അതില്‍ നിന്ന് കൈപിടിച്ച് ഉയര്‍ത്തി നല്ലൊരു ജീവതത്തിലേക്ക് നയിക്കുകയും ചെയ്ത വ്യക്തിയാണ് ഡോ.ജോണ്‍സണ്‍ മാസ്റ്റര്‍. അദ്ദേഹത്തിന്റെ കുടിയന്റെ കുമ്പസാരം എന്ന ആത്മകഥ വളരെ പ്രസിദ്ധമാണ്. അദ്ദേഹം നേതൃത്വം കൊടുത്തു നടത്തുന്ന പുനര്‍ജനി ചാരിറ്റബിള്‍ ട്രസ്റ്റ് നിരവധി മദ്യപാനാസക്ത രോഗികളെയും, അവരുടെ കുടുംബത്തെയും നേര്‍ വഴിയിലേക്ക് നയിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്നുണ്ട്. പുനര്‍ജനി ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ച ഹ്രസ്വ ചിത്രം അമൃതം ഗമയയുടെ പ്രദര്‍ശനം യു.എ.ഇ യില്‍ ആദ്യമായി നടക്കുകയാണ്. അതോടൊപ്പം ഡോ.ജോണ്‍സണ്‍ എഴുതിയ മലയാളികളുടെ ആസക്തികള്‍ എന്ന പുസ്തകവും പരിചയപ്പെടുത്തുന്നുണ്ട്. മദ്യം, മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ ലഹരി പോലെ തന്നെ ജാതിയുടെയും ,മതത്തിന്റെയും ലഹരികളില്‍ അഭിരമിച്ച് മനുഷ്യരെ മാറ്റി നിര്‍ത്തുകയും, പരസ്പരം വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം വളര്‍ത്തുകയും ചെയ്യുന്ന പ്രവണത കേരളത്തില്‍ ഏറി വരുന്നുണ്ട്. കേരള സംസ്ഥാന രൂപീകരണം കഴിഞ്ഞ് 60 വര്‍ഷം കഴിഞ്ഞിട്ടും നവോത്ഥാനത്തിന്റെ മാറ്റങ്ങള്‍ എന്തു കൊണ്ട് ഈ സമൂഹത്തില്‍ ഉണ്ടായില്ല എന്ന് ഈ കൃതിയിലൂടെ അദ്ദേഹം പറയുന്നു. അതിന് പുറമേ സമൂഹത്തിന് ഭീഷണിയാകുന്ന എല്ലാതരം ആസക്തികളെ കുറിച്ചും ഈ കൃതിയില്‍ വിശദമായി വിവരിക്കുന്നുണ്ട്. പുസ്തക പരിചയത്തിനു ശേഷം ജാതി,മത ലഹരികളില്‍ അഭിരമിക്കുന്ന സമകാലീന കേരള സമൂഹം എന്ന വിഷയത്തില്‍ വിശദമായ സംവാദം നടക്കുന്നതാണ്. വെള്ളിയാഴ്ച്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ലൈബ്രറി ഹാളില്‍ നടക്കുന്ന പരിപാടി ഇത്തരത്തിലുള്ള പ്രഥമ സംരംഭമാണെന്ന് അക്ഷരക്കൂട്ടം പ്രതിനിധി ഉണ്ണി കുലുക്കല്ലൂര്‍ പറഞ്ഞു. ഗള്‍ഫില്‍ ലഹരിക്കടിപ്പെടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരം പരിപാടികള്‍ അനിവാര്യമാണെന്നും സംഘാടകര്‍ അഭിപ്രായപ്പെട്ടു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password