Shopping cart

TnewsTnews
  • Home
  • പ്രവാസം
  • പ്രതിരോധ കാവ്യസമാഹാരം ദ്വീപ്‌ കവിതകൾ പ്രകാശനം ചെയ്തു
പ്രവാസം

പ്രതിരോധ കാവ്യസമാഹാരം ദ്വീപ്‌ കവിതകൾ പ്രകാശനം ചെയ്തു

Email :30

ദുബൈ: പുതിയ നിയമങ്ങളുടെ കെണിയിൽ പെട്ട്‌ സമരമുഖത്തുള്ള ലക്ഷദ്വീപ് നിവാസികൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പ്രവാസി ഇന്ത്യ യു. എ .ഇ പുറത്തിറക്കിയ‌ പ്രതിരോധകാവ്യസമാഹാരം ദ്വീപ്‌ കവിതകൾ ആക്ടിവിസ്റ്റും കവിയും പ്രസാധകയുമായ സതി അങ്കമാലി, ദ്വീപ്‌ നിവാസിയും കവിയുമായ അബൂ അന്ത്രോത്തിന് നൽകി പ്രകാശനം ചെയ്തു.
ബഷീർ തിക്കോടി പുസ്തകപരിചയം നടത്തി. മുരളി മംഗലത്ത്‌, പി ശിവപ്രസാദ്‌, ടി പി മുഹമ്മദ്‌ ശമീം എന്നിവർ ആശംസകൾ നേർന്നു. മാസ്റ്റർ ചിന്മയ്‌ ബിജു കവിത ആലപിച്ചു.

എൻ പി ഹാഫിസ്‌ മുഹമ്മദ്‌, നവാസ്‌ പൂനൂര്, വൈ എ റഹീം, പുന്നക്കൽ മുഹമ്മദലി, ഫൈസൽ ഏളേറ്റിൽ, ബന്ന ചേന്നമംഗലൂർ, രമേഷ്‌ പെരുമ്പിലാവ്‌, അബുല്ലൈസ്‌ എടപ്പാൾ, പി ഐ നൗഷാദ്‌, റസീന കെ പി, എം സി എ നാസർ, നസീർ കാതിയാളം, അരുൺ സുന്ദർരാജ്‌, അക്ബർ ലിപി, ഇസ്മഇൽ മേലടി, ബൈജു തുടങ്ങിയവർ സംബന്ധിച്ചു. എഡിറ്റർ അനസ്‌ മാള നന്ദി പറഞ്ഞു. ഹമീദ്‌ ചങ്ങരംകുളം അവതാരകനായിരുന്നു.
ലിപി പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്‌. വില 120 രൂപ.

Related Tags:

Comment (1)

  • August 31, 2023

    Tnews

    The way you seamlessly blend statistical insights with compelling storytelling creates an immersive and captivating reading experience. Whether it\'s the latest match updates, behind-the-scenes glimpses.

Leave a Reply

Your email address will not be published. Required fields are marked *

Related Post