All for Joomla The Word of Web Design

പ്രൊഫൈല്‍

 

———————————————————————————————————————————

ശ്രീദേവി. എം.മേനോന്‍

———————————————————————————————————————————

ഉറക്കമുണര്‍തേയുള്ളൂ, ഞാന്‍,
സ്ഥലം പക്ഷെ ഓര്‍മ്മവന്നില്ല.
അടുത്തൊരാള്‍കിടപ്പുണ്ട് നീണ്ടുനിവര്‍ന്ന്
ശ്വാസംപായപോലെപുറത്തുവിട്ടുകൊണ്ട്.
ഭര്‍ത്താവായിരിക്കുമോ, അതോ –
ഭര്‍ത്താവിന് പിറകില്‍ഒടി നടക്കുന്ന സ്ത്രീകളില്ലേ
അവര്‍ക്കുണ്ടാകുന്ന മടുപ്പൊളിക്കുന്ന കള്ളനോട്ടമില്ലേ
അതെന്റെ മുഖത്തുമുണ്ട്
ഭര്‍ത്താവായിരിക്കുമോ, അതോ –
പുറത്തെമുറിയില്‍ എന്നെത്തന്നെ
നോക്കിയിരിക്കുന്ന ആണ്‍കുട്ടി, മകനായിരിക്കുമോ അതോ –
‘എനിക്കിന്ന് നേരത്തെ പോകണമെന്ന് പറഞ്ഞതല്ലേ
അമ്മകേട്ടതല്ലേ.
മകനായിരിക്കുമോ അതോ
വാതിലിനുചാരെകിടന്ന പട്ടി എന്നെ നോക്കി
കണ്ണ്ചിമ്മി, മുരണ്ടു, പരിചയം കാണിച്ചതോ, അതോ –
ആരെയുംതിരിച്ചറിയാത്തതു പോലെ
ഒന്നും തിരിച്ചറിയാത്തപോലെ
ഉമ്മറവാതില്‍കൊട്ടിയടച്ചശബ്ദം!
ഞാനുണ്ടാക്കിയചായ!
ആരെയും തിരിച്ചറിയാത്തതു പോലെ
ഒന്നും തിരിച്ചറിയാത്തപോലെ
ആണ്‍കുട്ടി പടിഇറങ്ങിപ്പോയി, അയാള്‍ ഇപ്പോഴും
കിടക്കയില്‍ ഉറങ്ങുന്നു.
ഫോണ്‍ നിര്‍ത്താതെ അടിക്കുന്നു
വിളിക്കുന്നത് ആരായിരിക്കും
ആരെയും ഓര്‍മ്മവന്നില്ല
ആരുടെ പേരാകും അവര് വിളിക്കുക,
ആരെയാകും വിളിക്കുക.
ഫോണ്‍ നിര്‍ത്താതെ അടിക്കുന്നു
ആരെയും ഓര്‍മ്മവന്നില്ല
‘നിന്റെ ചിരിയുള്ള ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ നന്നായിട്ടുണ്ട്
എനിക്കിഷ്ടമായി
കാമുകനായിരിക്കുമോ ,ചങ്ങാതിയായിരിക്കുമോ അതോ
ജാരനോ, ജാരന്‍ !
ജാരാനായിരിക്കുമോ?
അടുക്കളയ്ക്ക്മുന്നിലെ നിലക്കണ്ണാടിയ്ക്ക് മുമ്പില്
ചെന്നുനിന്നു.
‘നിന്റെചിരിയുള്ള ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ നന്നായിട്ടുണ്ട്
എനിക്കിഷ്ടമായി കാമുകനായിരിക്കുമോ
ചങ്ങാതിയായിരിക്കുമോ അതോ
ജാരനോ, ജാരാനായിരിക്കുമോ ?
അടുക്കളയുടെ മൂലയ്ക്കലിട്ട കൊച്ചുസ്റ്റൂളിലിരിന്നു.
ഇനിയെന്തെ് ഓര്‍ത്തു, അങ്ങനെ ഇരുന്ന്
മൊബൈല്‍ തുറന്നു.
നീലനിറമുള്ള ‘ള’ എന്ന അക്ഷരത്തില്‍ തൊട്ടു:
അതാ എന്റെ പേജ്, എന്റെ പ്രൊഫൈല്, എന്റെ ഫോട്ടോ
ആരായിരിക്കും ഈഫോട്ടോ എടുത്തിരിക്കുക
കാമുകനായിരിക്കുമോ ചങ്ങാതിയായിരിക്കുമോ അതോ
ജാരനോ, ജാരാനായിരിക്കുമോ ?
അല്ല, അയാള്‍ തന്നെ, അയാള് കള്ളം പറഞ്ഞതല്ല
എന്റെ ഭര്‍ത്താവ്, ഇപ്പോഴും ഉറങ്ങുകയായിരിക്കുമോ
അതോ എന്നെ നോക്കി വരുന്നുണ്ടാകുമോ
മകന്‍, അവന്റെ മുഖം ഓര്മ്മ വന്നു. .
എനിക്കിന്ന് നേരത്തെ പോകണമെന്ന് പറഞ്ഞതല്ലേ
അമ്മകേട്ടതല്ലേ.’
എന്റെ പേജ്, എന്റെ പ്രൊഫൈല്, എന്റെ ഫോട്ടോ
ആരായിരിക്കും ഈഫോട്ടോ എടുത്തിരിക്കുക.
എത്രകൂട്ടുകാരാണ് എനിക്ക് .
എത്രമാത്രം ആണുങ്ങള് എത്രമാത്രം പെണ്ണുങ്ങള്
ഇവര്‍ക്കൊക്കെ എന്നെ അറിയുമോ?
ആരുടെയെങ്കിലും മുമ്പില്
എന്റെ മനസ്സ് തട്ടിവീണോ
പൊട്ടിവിടര്‍ന്നൊ
പൂത്തുലഞ്ഞൊ
പൊഴിഞ്ഞുവൊ
ശ്വാസം നിലച്ചുവോ
അതെങ്ങിനെ കണ്ടുപിടിക്കും, ഞാന്‍ .
ഇവിടെ ഞാന്‍ ഉണ്ടായിരുന്നുവോ
എപ്പോഴെങ്കിലും ?

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar