All for Joomla The Word of Web Design

ഫാസിസത്തിനെതിരായ ധീരമായ നിലപാട് :രാമനുണ്ണി അവാര്‍ഡ് തുക ജുനൈദിന്റെ മാതാവിനു നല്‍കി

: സാഹിത്യ അക്കാദമി പുരസ്‌കാരമായി ലഭിച്ച ഒരു ലക്ഷം രൂപ, സംഘ് പരിവാര്‍ ഭീകരര്‍ ട്രെയിനില്‍ വെച്ച് കിരാതമായി കൊലപ്പെടുത്തിയ ഹാഫിസ് ജുനൈദിന്റെ മാതാവിന് നല്‍കി ഫാഷിസത്തിനെതിരായ ധീരമായ നിലപാട് ഒരിക്കല്‍കൂടി പ്രഖ്യാപിച്ചിരിക്കുന്നു കഥാകൃത്ത് കെ.പി. രാമനുണ്ണി. കഴിഞ്ഞവര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന്റെ ഭാഗമായി ലഭിച്ച ഒരു ലക്ഷം മതവിദ്വേഷ കൊലപാതകത്തിനിരയായ ഹാഫിസ് ജുനൈദ് ഖാന്റെ മാതാവിനു കെ.പി രാമനുണ്ണി കൈമാറി. വൈകീട്ട് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷമാണ് തുക കൈമാറിയത്. അവാര്‍ഡ് തുകയായ ഒരുലക്ഷത്തില്‍ നിന്നു മൂന്നുരൂപ മാത്രം എടുത്തശേഷം ബാക്കി തുകയാണ് ഡല്‍ഹിയില്‍ വച്ചു തന്നെ ജുനൈദിന്റെ മാതാവിനു നല്‍കിയത്.

അവാര്‍ഡ് തുക ജുനൈദ് ഖാന്റെ മാതാവിനു നല്‍കുമെന്ന് നേരത്തെ കെ.പി രാമനുണ്ണി വ്യക്തമാക്കിയിരുന്നു.മുസ്‌ലിം സമുദായത്തില്‍പ്പെട്ട ആള്‍ എന്ന കാരണത്താല്‍ ക്രൂരമായി കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തിനുള്ള ഒരുയഥാര്‍ത്ഥ ഹിന്ദുപാരമ്പര്യത്തില്‍ നിന്നുള്ള ആളുടെ നഷ്ടപരിഹാരമാണിതെന്നും അദ്ദേഹം അറിയിച്ചു. സമകാലിക ഇന്ത്യയുടെ അവസ്ഥയ്‌ക്കെതിരേ താത്വികമായ ഒരുകാഴ്ചപ്പാടാണ് തന്നെ അവാര്‍ഡിന് അര്‍ഹമാക്കിയ ‘ദൈവത്തിന്റെ പുസ്തകം’ എന്ന ഗ്രന്ഥത്തിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്ന് രാമനുണ്ണി പറഞ്ഞു.

മതങ്ങളെ സ്‌നേഹത്തിന്റെ പ്രതീകങ്ങളായാണ് പുസ്തകത്തില്‍ അടയാളപ്പെടുന്നത്. പുസ്തകത്തില്‍ ശ്രീകൃഷ്ണനെ നബി ഇക്ക എന്നും നബിയെ കൃഷ്ണന്‍ മുത്തേ എന്നും സ്‌നേഹത്തോടെ വിളിക്കുന്നുണ്ട്. ഈ രണ്ടുവ്യക്തികളുടെയും ജീവിതത്തിന്റെ ആഴത്തിലേക്കു പോവുന്ന അനുയായികള്‍ക്ക് ഒരിക്കലും കലഹചിന്ത ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ഡല്‍ഹിയിലെ അക്കാദമി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ രാമനുണ്ണി അടക്കം 24 പേര്‍ അക്കാദമി അധ്യക്ഷന്‍ ചന്ദ്രശേഖര കമ്പാറില്‍ നിന്നു പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar