All for Joomla The Word of Web Design

ഫാസിസ്റ്റ് ആക്രമത്തിനെതിരെ അക്ഷരക്കൂട്ടത്തിന്റെ പ്രതിഷേധം!

ദുബൈ. എഴുത്ത് എക്കാലത്തും സാമൂഹ്യരാഷ്ട്രീയ ഇടപെടലിന് ശക്തി പകര്‍ന്നിട്ടുണ്ടെന്നും ജനാധിപത്യത്തിലെ സകല ജീര്‍ണ്ണതകളെയും പലപ്പോഴും പുറത്തേക്കെടുത്തിട്ടത് എഴുത്തുകാര്‍ തന്നെയാണെന്നും അക്ഷരക്കൂട്ടം പ്രസ്താവനയിലുടെ ഒര്‍മിപ്പിച്ചു. കുരീപ്പുഴക്കെതിരെ നടന്ന ഫാസിസ്റ്റ് ശക്തികളുടെ അക്രമത്തിന്നെതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടാണ് ഗള്‍ഫിലെ എഴുത്തുകാരുടെ പ്രമുഖ സംഘടനയായ അക്ഷരക്കൂട്ടം നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയിലാകെ തീവ്രഹിന്ദുത്വം നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളുടെ ഭാഗമായി തന്നെ പ്രിയപ്പെട്ട കവി കുരീപ്പുഴ ശ്രീകുമാറിന് നേരെയുള്ള കയ്യേറ്റവും കാണണമെന്ന് അഷരക്കൂട്ടം ഉണര്‍ത്തി. ഗോവിന്ദ പന്‍സാരേയും, കല്‍ബുര്‍ഗിയും ഏറ്റവും ഒടുവില്‍ ഗൗരിലങ്കേഷും ഇപ്പോഴും നമ്മുടെ മുമ്പില്‍ ചോരയില്‍ കിടന്ന് പിടയുകയാണെന്നും പ്രിയപ്പെട്ട കവിക്ക് നേരെ കേരളത്തില്‍ നടന്ന ആക്രമണത്തെ ശക്തമായി എതിര്‍ക്കണമെന്നും അക്ഷരക്കൂട്ടം പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു.എഴുത്തും ശബ്ദവും നിലച്ചാല്‍ ഫാസിസം കാട്ടു തീ പോലെ പടരുമെന്നും അത്‌കൊണ്ടു തന്നെ കേരളത്തിലെ എഴുത്തുകാര്‍ക്കും ഫാസിസത്തിനെതിരെ ശബ്ദിക്കുന്നവര്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ കേരള സമൂഹത്തിന്റെ സൈ്വര്യ ജീവിതത്തിനു വെല്ലുവിളിയാണെന്നും അക്ഷരക്കുട്ടം പ്രതിശേധ പ്രസ്താവനയില്‍ പറഞ്ഞു.യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്ഷരക്കൂട്ടത്തില്‍ ജി.സി.സിയിലേയും കേരളത്തിലേയും പ്രവാസി എഴുത്തുകാരും സര്‍ഗ്ഗപ്രതിഭകളും ഉണ്ട്.പ്രസ്താവനയില്‍ താഴെ പറയുന്നവര്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു.

കെ. പി. കെ. വെങ്ങര,ഇ.കെ ദിനേശന്‍,ഷാജി ഹനീഫ,്അസി,ഫൈസല്‍ ബാവ,
മുനീര്‍ കെ ഏഴൂര്‍,ശ്രുതി,ദിലീപ്,ജ്യോതികുമാര്‍,പ്രവീണ്‍ പാലക്കീല്‍,
അനീഷ് നിലമേല്‍,വിനു,പി.ശിവപ്രസാദ്,വി.പി റാഷിദ്,മസ്ഹര്‍,റാം,രാജേഷ് വിതുര,സാലിഹ് മാളിയേക്കല്‍,സഹര്‍ അഹമ്മദ്,റജി ഗ്രീന്‍ലാന്‍ഡ്,ഇക്ബാല്‍ വെളിയങ്കോട്,സുഭാഷ് ദാസ്,സര്‍ഗ്ഗ റോയ്,ഉണ്ണി കുലുക്കല്ലൂര്‍,റഫീഖ് ഒമാന്‍,
വി കെ റഷീദ്,ഗസ്‌നി ഗഫൂര്‍,ഇസ്മയില്‍ മേലടി,അഷ്‌റഫ് കാവുംപുറം,
രഞ്ജിത് വാസുദേവ്,രമേഷ് പെരുമ്പിലാവ്,ശ്രീലത അജിത്ത്,അമ്മാര്‍ കിഴൂപ്പറമ്പ്,സിന്ധുല രഘു,രൂപേഷ് തിക്കോടി,അനൂപ്,ഈപ്പന്‍ തോമസ്,
കുര്യന്‍ വര്‍ഗ്ഗീസ്,ആല്‍ബര്‍ട്ട് അലക്‌സ്,സുബൈര്‍ വെള്ളിയോട്,
കബീര്‍ പ്രേരണ,നിസാര്‍ ഇബ്രാഹിം,ബെന്‍ വയനാട്,ഇസ്മയില്‍ കൂളത്ത്,ജമാല്‍ മൂക്കുതല,അജീഷ് മാത്യു കറുകയില്‍,നസീം പുന്നയൂര്‍,സബീന എം,
അനസ് മാള,ഷാബു കിളിത്തട്ടില്‍,ഉണ്ണികൃഷ്ണന്‍,വനിത വിനോദ്,
പ്രസാദ് എനതയില്‍,ജെഫു ജെലാഫ്,എം സി എ നാസര്‍,മേഴൂര്‍ വേണു,
സുബൈര്‍ എസ്.കെ,സുകുമാരന്‍,അക്ബറലി കരിങ്ങനാട്,
രാഗേഷ് വെങ്ങിലാട്,നസീര്‍ ഹംസ,ആഷിഫ് അസീസ്,ലിയോ ജയന്‍,
എം എം .അഫ്‌സല്‍,സഫറുള്ള പാലപ്പെട്ടി,സുരേഷ് കുമാര്‍,
ശശി ചിറയില്‍, ഷക്കീംചേക്കുപ്പ,റോജിന്‍ പൈനുംമൂട്,റോജിന്‍ പൈനുംമൂട്.ജലാല്‍ അബുസാമ,വിനീഷ് നരിക്കോട്.അനൂപ് അനില്‍ ദേവന്‍.

ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍.

കൊല്ലം:കവി കുരീപ്പുഴ ശ്രീകുമാറിന് നേരെയുണ്ടായ ആക്രമണത്തില്‍ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കേട്ടുക്കല്‍ സ്വദേശികളായ ദീപു ,സുജിത്ത് ,ലൈജു ,കിരണ്‍, മനു, ശ്യാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പുനലൂര്‍ ഡിവൈഎസ്പി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ ദീപു അടക്കം 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെയായിരുന്നു കുരീപ്പുഴ ശ്രീകുമാറിന് നേരെ ആര്‍എസ്എസ് ആക്രമണമുണ്ടായത്. കുരീപ്പുഴ ശ്രീകുമാര്‍ പ്രസംഗിക്കുന്നതിനിടെ വര്‍ത്തമാനകാല സംഭവങ്ങളും പ്രതിപാതിച്ചിരുന്നു. പ്രസംഗം കഴിഞ്ഞ് വാഹനത്തില്‍ കയറുന്നതിനിടെ അര്‍എസ്എസ് പ്രവര്‍ത്തകര്‍ വാഹനം തടയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. വാഹനം കേടുവരുത്തി. സംഘാടകരും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജെ സി അനില്‍ ഉള്‍പ്പടെയുള്ളവര്‍ ഓടിക്കൂടി കുരീപ്പുഴയെ രക്ഷപ്പെടുത്തുകയായിരുന്നു.

 കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ വിറ്റഴിക്കാനുമുള്ള എളുപ്പ വഴി.കെ സുരേന്ദ്രന്‍

തിരുവനന്തപുരം:കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ വിമര്‍ശനമുന്നയിച്ചത്. പ്രശസ്തനാവാനും കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ വിറ്റഴിക്കാനുമുള്ള എളുപ്പ വഴി താന്‍ മോദിയുടെ വിമര്‍ശകനാണെന്നും എനിക്ക് ആര്‍. എസ്. എസ് ആക്രമണ ഭീഷണിയുണ്ടെന്നും വരുത്തിത്തീര്‍ക്കുക എന്നതാണ്. കുരീപ്പുഴ ഇന്നുമുതല്‍ ആഗോളപ്രശസ്തനായിക്കഴിഞ്ഞു. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ എളുപ്പത്തില്‍ വിറ്റു തീരും. മിനിമം ആറുമാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കും-സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കഴിഞ്ഞദിവസം, കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെയായിരുന്നു കുരീപ്പുഴ ശ്രീകുമാറിന് നേരെ ആര്‍എസ്എസ് ആക്രമണമുണ്ടായത്. കുരീപ്പുഴ ശ്രീകുമാര്‍ പ്രസംഗിക്കുന്നതിനിടെ വര്‍ത്തമാനകാല സംഭവങ്ങളും പ്രതിപാതിച്ചിരുന്നു. പ്രസംഗം കഴിഞ്ഞ് വാഹനത്തില്‍ കയറുന്നതിനിടെ അര്‍എസ്എസ് പ്രവര്‍ത്തകര്‍ വാഹനം തടയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. വാഹനം കേടുവരുത്തി. സംഘാടകരും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജെ സി അനില്‍ ഉള്‍പ്പടെയുള്ളവര്‍ ഓടിക്കൂടി കുരീപ്പുഴയെ രക്ഷപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കേട്ടുക്കല്‍ സ്വദേശികളായ ദീപു ,സുജിത്ത് ,ലൈജു ,കിരണ്‍, മനു, ശ്യാം എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അജ്ഞാതനായ ഒരാള്‍ ടെലിഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി എന്നു പറഞ്ഞാണ് പെരുമാള്‍ മുരുകന്‍ എഴുത്തുനിര്‍ത്തല്‍ വിളംബരം നടത്തിയത്. പിന്നെ പ്രതിഷേധമായി ബഹളമായി മോദി മറുപടി പറഞ്ഞേ അടങ്ങൂ എന്നായി ജീവിതത്തില്‍ ഇതാരാണെന്നു പോലും അറിയാത്തവരും അദ്ദേഹത്തിന്റെ കൃതികളിലൊന്നുപോലും കണ്ടിട്ടില്ലാത്തവരും ആര്‍. എസ്. എസിന്റെ ഫാസിസത്തിനെതിരെ സാഹിത്യസമ്മേളനങ്ങളും പുരസ്‌കാരം മടക്കലും. തന്റെ നാട്ടിലെ പെണ്ണുങ്ങള്‍ പലരും രാത്രിയില്‍ ക്ഷേത്രങ്ങളിലെ ഉല്‍സവത്തിനുപോകുന്നത് വ്യഭിചരിക്കാനാണെന്ന് മുരുകന്‍ പറഞ്ഞതാണ് പ്രകോപനത്തിനു കാരണമായത്. മുരുകന്റെ നാട്ടില്‍ ആര്‍. എസ്. എസും ബി ജെ പിയും കഷായത്തില്‍ കൂട്ടാന്‍ പോലുമില്ല. അവസാനം പോലീസ് കേസ്സായി അന്വേഷണമായി. ഒരിടത്തും ആര്‍. എസ്. എസുമില്ല ബി. ജെ. പിയുമില്ല. ആര്‍. എസ്. എസിനെ പിടിക്കാനായില്ലെങ്കിലും മുരുകന്‍ എഴുതിയതും ആരും തിരിഞ്ഞുനോക്കാതെ കെട്ടിക്കിടന്നിരുന്നതുമായ ചവറുകള്‍ പലതും വിററുപോയി. ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന എഴുത്തുകാരനുമായി. പ്രശസ്തനാവാനും കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ വിററഴിക്കാനുമുള്ള എളുപ്പ വഴി താന്‍ മോദിയുടെ വിമര്‍ശകനാണെന്നും എനിക്ക് ആര്‍. എസ്. എസ് ആക്രമണ ഭീഷണിയുണ്ടെന്നും വരുത്തിത്തീര്‍ക്കുക എന്നതാണ്. കുരീപ്പുഴ ഇന്നുമുതല്‍ ആഗോളപ്രശസ്തനായിക്കഴിഞ്ഞു. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ എളുപ്പത്തില്‍ വിററു തീരും. മിനിമം ആറുമാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കും. കര്‍ണ്ണാടകയില്‍ ഒരുത്തന്‍ സിനിമയെല്ലാം പൂട്ടിപ്പോയിട്ടും എന്നും മോദിയെ ചീത്ത വിളിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഇവിടേയും മാതൃകയാക്കാവുന്നതാണ്.

കായികമായി ആക്രമിക്കുന്ന പ്രവണത അത്യന്തം അപകടകരം.പി കെ ഗോപി 

പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ നടന്ന ആര്‍എസ്എസ് ആക്രമണം അത്യന്തം അപലപനീയമാണെന്നും സ്വതന്ത്ര ചിന്തയുള്ള മനുഷ്യര്‍ സ്വന്തം അഭിപ്രായം പറഞ്ഞാല്‍ അവരെ കായികമായി ആക്രമിക്കുന്ന പ്രവണത അത്യന്തം അപകടകരമാണെന്നും പ്രമുഖ കവിയും ഗാനരചയിതാവുമായ പി കെ ഗോപി പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദമ്മാമിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar