All for Joomla The Word of Web Design

ഫെഫ്കയുടെ നേതൃത്വത്തിൽ പുതിയ വനിതാ കൂട്ടായ്മ

കൊച്ചി: മലയാള സിനിമയിൽ ഫെഫ്കയുടെ നേതൃത്വത്തിൽ പുതിയ വനിതാ കൂട്ടായ്മ. കൊച്ചിയിൽ ചേർന്ന ആദ്യയോഗത്തിൽ അധ്യക്ഷയായി ഭാഗ്യലക്ഷ്മിയെ തെരഞ്ഞെടുത്തു. യോഗത്തിൽ ബി.ഉണ്ണികൃഷ്ണനും സിബി മലയിലും സംസാരിച്ചു. നടി ഭാമ, ഊർമ്മിളാ ഉണ്ണി, അമ്പിളി ദേവി, തുടങ്ങി നിരവധി ചലച്ചിത്രപ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. ഫെഫ്‌കയിൽ അംഗത്വമുള്ള നാലൂറോളം വനിതകളാണ് സംഘടനയുടെ ഭാഗമാകുന്നത്.

റിമാ കല്ലിങ്കല്‍, പാര്‍വതി, തുടങ്ങിയവര്‍ നേതൃനിരയിലുള്ള ഡബ്ല്യുസിസിയില്‍ വിള്ളലുകള്‍ വീഴുന്നതിനിടെയാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും സിനിമാ വ്യവസായത്തിന് എതിരാണെന്ന നിലപാടാണ് ഇവര്‍ക്ക്. ഇത്തരക്കാരെ കൂട്ടിയോജിപ്പിച്ചാണ് സിനിമയില്‍ ഇപ്പോള്‍ വനിതകള്‍ക്കായി പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password