All for Joomla The Word of Web Design

ഫോര്‍മുല ഒന്നില്‍ നിന്ന് സുന്ദരി പെണ്‍പിള്ളേര്‍ പുറത്തു

:ഡോ. മുഹമ്മദ് അശ്‌റഫ് .ജര്‍മ്മനി:

പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം എന്നത് പഴമൊഴിയാണ്. എന്നാല്‍ ഈ മൊഴിയെ ഫോര്‍മുല വണ്‍ അടക്കമുള്ള കാറോട്ട മത്സര വേദി തിരുത്തുന്നു. കാറോട്ട മത്സരത്തില്‍ ഗേള്‍സിനെന്തു പ്രസക്തി. ഫോര്‍മുല ഒന്ന് കാറോട്ടമത്സരത്തില്‍ നിറ സാന്നിധ്യമായിരുന്ന ഗ്രിഡ് ഗേള്‍ എന്ന സുന്ദരി കുട്ടികളുടെ സാന്നിധ്യം ഈ സീസണോടെ അവസാനിപ്പിക്കാനാണ് തീരുമാനം.അര്‍ദ്ധ നഗ്നകളായി അകമ്പടി സേവിച്ചിരുന്ന സുന്ദരിപ്പെണ്‍ കുട്ടികള്‍ വേണ്ടെന്നാണ് തീരുമാനം. പൈലറ്റുമാരെ അനുഗമിക്കുന്നതു മുതല്‍ സമ്മാന ദാനംവരെയുള്ള എല്ലാ സന്ദര്‍ഭങ്ങളിലും ഇവരുടെ സാനിധ്യമുണ്ടായിരുന്നു. എന്നാല്‍ പുതിയ സംവിധാനത്തില്‍ ഇവരുടെ സാന്നിധ്യം തന്നെ അനാവശ്യമാണെന്നാണ് വിലയിരുത്തല്‍. ഫോര്‍മുല ഒന്നുപോലൊരു മത്സരത്തിന് ഇണങ്ങുന്നതുമെല്ലന്നുമാണ് ബെര്‍ണി എക്കല്‍സ്റ്റോണിന്റെ പിന്‍ഗാമികള്‍ കരുതുന്നത്. സുന്ദരിപ്പെണ്‍പിള്ളാരെ കഷ്ടത്തിലാക്കിയ പ്രഖ്യാപനം ഇന്നലെയാണുണ്ടായത്. ലിബര്‍ട്ടി മീഡിയയുടെ മാര്‍ക്കറ്റിങ് മാനേജര്‍ ബ്രെറ്റ്‌ഷെവോസാമിന്റെ അറിയിപ്പ് ലോകമെമ്പാടും ഉള്ള ആയിരക്കണക്കിന് മോഡലുകലുകളെ തൊഴില്‍ രഹിതരും ആക്കും.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar