ബഹ്റൈനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

മനാമ: ബഹ്റൈനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ചിന്തു മോഹൻദാസിനെയാണ് (30) സൽമാബാദിലെ താമസസ്ഥലത്ത് കുത്തേറ്റുമരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് ഒരു മലയാളിയെ അറസ്റ്റു ചെയ്തതായാണ് വിവരം.

കഴിഞ്ഞ മാസം അഞ്ചിനാണ് ചിന്തു ബഹ്റൈനിലെത്തിയത്. ഇതുവരെ ജോലിയൊന്നും ലഭിച്ചിരുന്നില്ല. നേരത്തേ ഖത്തറിൽ സേഫ്റ്റി ഓഫീസർ ആയി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: വിജയലക്ഷ്മി.രണ്ടു മക്കളുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് അയക്കും.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar