All for Joomla The Word of Web Design

ബഹ്‌റൈന്‍ ഷോപ്പിങ് ഫെസ്റ്റിവലിനു തുടക്കമായി.

മനാമ: ബഹ്‌റൈനിലെ വ്യാപാര മേഖലയില്‍ ഏറ്റവും വലിയ ഷോപ്പിംങ് പദ്ധതിയായ ബഹ്‌റൈന്‍ ഷോപ്പിങ് ഫെസ്റ്റിവലിനു തുടക്കമായി.

രാജ്യത്തുടനീളമുള്ള ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, മാളുകള്‍ എന്നിവയെ കോര്‍ത്തിണക്കിയുള്ളതാണ് വ്യാപാരഫെസ്റ്റിവല്‍. ഇതോടനുബന്ധിച്ച് നടക്കുന്ന ഫെസ്റ്റിവല്‍ സിറ്റിയില്‍ കാര്‍ണിവല്‍ ഗെയിമുകള്‍, ഔട്ട്‌ഡോര്‍ മാര്‍ക്കറ്റ്, സിനിമ, സ്ട്രീറ്റ് ബാന്‍ഡില്‍ നിന്നുള്ള തത്സമയ പ്രകടനങ്ങള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. രുചിയാത്രയും ഫെസ്റ്റിവലിന്റെ പ്രത്യേകയാണ്.

ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി ആണ് പരിപാടിയുടെ സംഘാടകര്‍, കൂടാതെ, തംകീന്‍, വൈ.കെ അല്‍മോയ്ഡ്, വിവ ബഹ്‌റൈന്‍, ഗള്‍ഫ് എയര്‍ എന്നിവ പരിപാടിയില്‍ പങ്കാളികളാണ്. സിറ്റി സെന്റര്‍ ബഹ്‌റൈന്‍, സീഫ് ഡിസ്ട്രിക്, മുഹറഖ് എന്നിവിടങ്ങളിലെ സീഫ് മാളുകള്‍, അല്‍ ആലി ഷോപ്പിംങ് കോപ്ലംക്‌സ്, സാര്‍മാള്‍, എല്‍ മെര്‍കാഡോ മാള്‍. ബാബുല്‍ ബഹ്‌റൈന്‍ സൂഖ് തുടങ്ങിയവയും ഫെസ്റ്റിവലില്‍ പെങ്കടുക്കുന്നുണ്ട്.

വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കുന്ന ഷോപ്പിംങ് ഫെസ്റ്റിവല്‍ അടുത്തമാസം 10 വരെ തുടരും.
വൈകുന്നേരം 4 മണി മുതലാണ് ഫെസ്റ്റിവല്‍ സിറ്റിയിലേക്കുള്ള പ്രവേശനം അനുവദിച്ചിരിക്കുന്നത്. പ്രവേശനത്തിന് രണ്ട് ദിനാര്‍ ഫീസ് ഈടാക്കും. 4 വയസിന് താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്.
ഫെസ്റ്റിവലി ല്‍ പങ്കെടുക്കുന്നവര്‍ക്ക് പോയിന്റുകള്‍ നേടാനും 200 ലേറെ കാറുകള്‍, എയര്‍ ടിക്കറ്റുകള്‍ ഉള്‍പ്പെടെ 80,000 ലധികം സമ്മാനങ്ങള്‍ നേടാനുമുള്ള അവസരവുമുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.shopbahrain.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar