All for Joomla The Word of Web Design

ബാച്ച്‌ലര്‍ റൂം

 

ബഷീര്‍ മുളിവയല്‍:……………………………………………………………………………………….

പ്രവാസ ലോകത്തെ ബാച്ച്‌ലര്‍ റൂമുകളിലെ

കാഴ്ചകളില്‍ ഒരു
കവിത തിരയുകയായിരുന്നു ഞാന്‍.
സ്വന്തക്കാരുടെ ഭാരം താങ്ങി തേഞ്ഞു തീര്‍ന്ന ജീവിതങ്ങള്‍ പോലെ

പടിവാതിലില്‍ കണ്ട
പാതി തേഞ്ഞ ചെരുപ്പുകള്‍ക്കിടയില്‍
ടീപ്പോയുടെ മുകളിലെ ആഷ് ട്രേയില്‍ കണ്ട,
സ്വപ്നങ്ങളെ പോലെ
എരിഞ്ഞ് തീര്‍ന്നതും, പാതി എരിഞ്ഞതുമായ സിഗരറ്റ് കുറ്റികളില്‍
ഉള്ളില്‍ കനലെരിച്ച്

ജീവിതത്തിന്റെ ചുളിവുകള്‍ നിവര്‍ത്താന്‍ പാടുപെടുന്നൊരു
ഇസ്തിരിപ്പെട്ടിയില്‍,
ചുമരിലെ ആണിയില്‍ തൂക്കിയിട്ട,
കരയുമ്പോഴും ,ചിരിക്കുന്ന മുഖം കണ്ടത്ഭുതപ്പെട്ട കണ്ണാടിയില്‍
ഏതോ ദുരന്തഭൂമിയില്‍ ഉപേക്ഷിച്ചോടിപ്പോയത് പോല,
ഇരുമ്പ് കട്ടിലില്‍
ചവിട്ടി കൂട്ടിയിട്ട പുതപ്പിലും,
വിരഹ നൊമ്പര
കണ്ണീരുകൊണ്ട്
നഷ്ടസ്വപ്നങ്ങളുടെ ചിത്രം വരച്ച തലയിണയിലും .
ഓര്‍മ്മകളും, സ്വപ്നങ്ങളും ചുരുട്ടി കുത്തി നിറച്ച കട്ടിലിനടിയിലുള്ള ബാഗുകളില്‍
എനിക്കിനി വയ്യേ..എന്ന നെടുവീര്‍പ്പോടെയാണെങ്കിലും മൂളിപ്പാട്ട് പാടി മറ്റുള്ളവര്‍ക്കാശ്വാസമേകുന്ന എയര്‍ കണ്ടീഷനിലും
അത്യാഹിതം വല്ലതും സംഭവിക്കുമ്പോള്‍ എടുത്തുപയോഗിക്കാന്‍ കരുതി വച്ച

ഓക്‌സിജന്‍ പോലെ
ഫ്രിഡ്ജില്‍ സൂക്ഷിച്ച
പാക്കറ്റ് കുബ്ബൂസിലും,

കുപ്പിവെള്ളത്തിലും പിന്നെ
ഇതിനൊക്കെ ഇടയില്‍
മനുഷ്യ രൂപത്തില്‍ സ്വയമെരിഞ്ഞ് തീരാന്‍ വിധിക്കപ്പെട്ട പ്രവാസിയുടെ
മെഴുകുതിരി ജന്മങ്ങളില്‍.
പക്ഷെ,
അവിടെയൊന്നും കവിത കണ്ടില്ല.
കവിതയാകണമെങ്കില്‍ തിളങ്ങുന്ന ഒരു വാക്കെങ്കിലും എഴുതാന്‍ കിട്ടണ്ടെ.:.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar