ബ്രിട്ടിഷ് സാഹിത്യ പുരസ്കാര പട്ടികയിൽഅരുന്ധതി റോയും മീന കന്ദസാമിയും ഇടം പിടിച്ചു.

ലണ്ടൻ: ബ്രിട്ടിഷ് സാഹിത്യ പുരസ്കാര പട്ടികയിൽ ഇന്ത്യൻ എഴുത്തുകാരായ അരുന്ധതി റോയും മീന കന്ദസാമിയും ഇടം പിടിച്ചു.
16 പേരുടെ പട്ടികയാണ് അന്താരാഷ്ട്ര വനിതാ ദിനത്തിൽ ബ്രിട്ടൻ പുറത്തു വിട്ടിരിക്കുന്നത്. ആഗോളതലത്തിലുള്ള വനിതാ എഴുത്തുകാർക്കായാണ് പുരസ്കാരം ഒരുക്കിയിരിക്കുന്നത്. 30,000 പൗണ്ടാണ് പുരസ്കാര തുക.
അരുന്ധതി റോയുടെ ദി മിനിസ്ട്രി ഒഫ് അറ്റ്മോസ്റ്റ് ഹാപ്പിനസും മീന കന്ദസാമിയുടെ വെൻ ഐ ഹിറ്റ് യു ഓർ എ പോർട്രെയ്റ്റ് ഒഫ് ദി റൈറ്റർ ആസ് എ യങ് വൈഫുമാണ് പുരസ്കാരത്തിനു വേണ്ടി മത്സരിക്കുന്നത്. ബ്രിട്ടൻ, യുഎസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.ബ്രിട്ടിഷ് പാക്കിസ്ഥാനി നോവലിസ്റ്റ് കാമില ഷംസി, നിക്കോള ബാർക്കർ എന്നിവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ജൂൺ ആറിനാണ് പുരസ്കാരദാനം.
0 Comments