All for Joomla The Word of Web Design

ബ്ലീഡിങ് ഐ ഫിവര്‍ എന്ന മാരക രോഗം പടരുന്നതില്‍ ആശങ്ക

ന്യൂയോര്‍ക്ക്: ബ്ലീഡിങ് ഐ ഫിവര്‍ എന്ന മാരക രോഗം പടരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. ആഫ്രിക്കയിലാണ് ബ്ലീഡിങ് ഐ ഫിവര്‍ പടരുന്നത്. ഇതിനകം മൂന്നു പേര്‍ മരിച്ചു. രണ്ടു വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ വ്യാപിച്ച എബോളയേക്കാള്‍ ഗുരുതരമാണ് ബ്ലീഡിങ് ഐ ഫിവര്‍.
ക്രിമിയന്‍ കോങ്‌ഗോ ഹെമറാജിക് ഫിവര്‍ എന്ന് വിളിക്കുന്ന രോഗമാണ് ബ്ലീഡിങ് ഐ ഫിവര്‍. ഒരു പ്രത്യേകതരം ചെള്ളില്‍നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗമാണിത്. മൃഗങ്ങളുടെ രക്തത്തിലൂടെ ബ്ലീഡിങ് ഐ ഫിവര്‍ മനുഷ്യരിലേക്ക് വ്യാപിക്കും. കടുത്ത തലവേദന, ഛര്‍ദ്ദി, ശരീരവേദന, വയറിളക്കം, ക്ഷീണം, തലകറക്കം എന്നിവയൊക്കെയാണ് തുടക്കത്തിലെ ലക്ഷണങ്ങള്‍. രോഗി രക്തം ഛര്‍ദ്ദിക്കാനും കണ്ണ്, ജനനേന്ദ്രിയം എന്നിവിടങ്ങളില്‍നിന്ന് രക്തംവരാനും തുടങ്ങുന്നു. രോഗം ബാധിച്ചുകഴിഞ്ഞാല്‍ രോഗി മരിക്കാനുള്ള സാധ്യത അമ്പത് ശതമാനമാണ്. കൃത്യമായ ചികില്‍സയോ മരുന്നോ കണ്ടെത്താത്തതാണ് പ്രധാന വെല്ലുവിളി. ദക്ഷിണ സുഡാന്‍, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിരവധി പേരിലേക്ക് രോഗം പടര്‍ന്നതായാണ് സംശയം.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar