All for Joomla The Word of Web Design

ഭരണപ്രതിസന്ധിക്കു പിന്നാലെ വനിതകളുടെ ട്രംപിനെതിരായ പ്രതിഷേധവും.

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് പദവിയില്‍ ട്രംപ് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ അപ്രതീക്ഷിതമായെത്തിയ ഭരണപ്രതിസന്ധിക്കു പിന്നാലെ വനിതകളുടെ പ്രതിഷേധവും. ശനിയാഴ്ച യുഎസിലുടനീളം ആയിരക്കണക്കിന് സ്ത്രീകളാണ് ട്രംപിനെതിരായ പ്രതിഷേധ റാലികളില്‍ പങ്കെടുത്തത്.  ഭരണതലങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുക എന്നാവശ്യപ്പെട്ടും ട്രംപിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചുമാണ് സ്ത്രീകള്‍ തെരുവിലിറങ്ങിയത്. പ്രാദേശിക-ദേശീയതല രാഷ്ട്രീയത്തില്‍ സ്ത്രീപങ്കാളിത്തത്തിന്റെ പുതിയ യുഗം ലക്ഷ്യമാക്കിയാണ് സ്ത്രീകള്‍ പ്രതിഷേധങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നു വിദേശ മാധ്യങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ട്രംപിന്റെ ഒരു വര്‍ഷത്തെ ഭരണത്തിനിടെ സ്ത്രീകള്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ ലഭിച്ചില്ലെന്നു റാലിയില്‍ പങ്കെടുത്തവര്‍ ആരോപിച്ചു. വോട്ടവകാശം മാത്രമല്ല സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലും യുഎസ് കോണ്‍സിലും സ്ത്രീകള്‍ക്ക്, പ്രത്യേകിച്ചും കറുത്ത വര്‍ഗക്കാരായ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. റിച്ച്മണ്ട്, വെര്‍ജീനിയ, ഫിലഡെല്‍ഫിയ, ന്യൂയോര്‍ക്ക്, ആസ്റ്റിന്‍, ടെക്‌സസ് എന്നീ നഗരങ്ങളില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിനു സ്ത്രീകള്‍ പങ്കെടുത്തു. കഴിഞ്ഞവര്‍ഷം ട്രംപ് അധികാരം ഏറ്റെടുത്തതിന്റെ തൊട്ടടുത്ത ദിവസവും യുഎസിലെ തെരുവുകളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സ്ത്രീകളുടെ വന്‍ പ്രതിഷേധ റാലി നടന്നിരുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar