മലപ്പുറം സ്വദേശി സൗദിയില്‍ മരിച്ചു.

റിയാദ്: വൃക്ക രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി. മലപ്പുറം മങ്കട പുഴക്കാട്ടിരി സ്വദേശി മൊയ്ദു (60) വാണ് റിയാദ് അല്‍ ഈമാന്‍ ആശുപത്രിയില്‍ വെച്ച് മരിച്ചത്. എക്‌സിറ്റ് 25ല്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന
ഇദ്ദേഹത്തെ കുറിച്ച് ഒരു മാസമായി വിവരമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഫോട്ടോ വെച്ച് വിവിധ പ്രദേശങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. ഒടുവില്‍ സ്‌പോണ്‍സറുടെ വീട് കണ്ടെത്തിയതിന് ശേഷമാണ് രോഗ വിവരങ്ങള്‍ അറിയുന്നത്. സുലൈഖയാണ് ഭാര്യ. നിഹാല ഏക മകളാണ്.
മരുമകന്‍: അബൂനവാസ്. കുഞ്ഞിമുഹമ്മദിന്റെയും ഇത്തിയുടെയും മകനാണ്. മയ്യിത്ത് റിയാദില്‍ തന്നെ മറവു ചെയ്യുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
0 Comments