മലപ്പുറത്ത് ആറുകുട്ടികളടക്കം ഒന്‍പതംഗ കുടുംബത്തെ ചുട്ടുകൊല്ലാന്‍ ശ്രമം
മലപ്പുറം: മലപ്പുറത്ത് ആറുകുട്ടികളടക്കം ഒന്‍പതംഗ കുടുംബത്തെ ചുട്ടുകൊല്ലാന്‍ ശ്രമം. ചെറുവായൂര്‍ പുഞ്ചിരിക്കാവ് അബൂബക്കറിന്റെ വീടിനാണ് അജ്ഞാതന്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. രാത്രിയില്‍ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്. പുക ശ്വസിച്ച് കുട്ടികള്‍ ചുമക്കുകയും അസഹ്യമായ ചൂട് അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.
അര്‍ധരാത്രിയില്‍ ബക്കറ്റില്‍ മണ്ണണ്ണെയുമായി ഒരാള്‍ വീടിന് സമീപത്തേക്ക് നടന്നുനീങ്ങുന്നത് ദൃശ്യങ്ങള്‍ കാണാം.സമീപത്തുള്ള വീടിന്റെ ടെറസില്‍ സ്ഥാപിച്ച സിസിടി കാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. അടയ്ക്കാകച്ചവടക്കാരനാണ് അബൂബക്കര്‍. ഇദ്ദേഹത്തിന്റെ സഹോദരന്റെ കുട്ടികളടക്കമുള്ളവരാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
0 Comments