All for Joomla The Word of Web Design

മലയാളി യുവാവിനെ സഹോദരിയുടെ താമസ സ്ഥലത്തിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി

ഷാര്‍ജ: സന്ദര്‍ശക വിസയില്‍ ഷാര്‍ജയിലെത്തിയ മലയാളി യുവാവിനെ സഹോദരിയുടെ താമസ സ്ഥലത്തിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കാലടി അമ്പാട്ടുവീട്ടില്‍ എ.കെ. സുഗതന്റെ മകന്‍ ഉണ്ണിക്കൃഷ്ണന്‍ (33) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനാണ്.
രണ്ടു മാസം മുമ്പാണ് അമ്മയോടൊപ്പം ഉണ്ണിക്കൃഷ്ണന്‍ ഷാര്‍ജയില്‍ താമസിക്കുന്ന സഹോദരിയുുടെ അടുത്തെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ തൊട്ടടുത്ത സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു വീട്ടുസാധനങ്ങള്‍ വാങ്ങിക്കൊടുത്ത ശേഷം നടക്കാനെന്നു പറഞ്ഞ് ഒന്നാം നിലയിലെ ഫ്‌ലാറ്റില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് സമീപത്തെ താമസക്കാരാണ് കെട്ടിടത്തിനു സമീപം ഉണ്ണിക്കൃഷ്ണന്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതായി സഹോദരിയെ അറിയിച്ചത്.
ആശുപത്രിയിലെത്തും മുമ്പ് മരിച്ചു. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയ ഉണ്ണിക്കൃഷ്ണന് ഷാര്‍ജയില്‍ ജോലി ശരിയായിരുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികള്‍ക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar