All for Joomla The Word of Web Design

മിനിമം ബസ് ചാര്‍ജ് പത്തു രൂപ ആക്കുന്നത് വലിയ അപരാധമാണോ.

ബസ് ചാര്‍ജ് വര്‍ധനയുടെ സൂചനകള്‍ നല്‍കി മുഖ്യമന്ത്രി. ഡീസല്‍ വില വര്‍ധനവ് മോട്ടോര്‍ വ്യവസായത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അതുകൊണ്ട് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം എന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. സത്യത്തില്‍ ഈ ആവശ്യം അസ്ഥാനത്താണോ. പത്തുരൂപക്ക് ഒരു കാലിചായ കിട്ടാത്ത നാട്ടില്‍ മിനിമം ബസ് ചാര്‍ജ് പത്തു രൂപ ആക്കുന്നത് വലിയ അപരാധമാണോ. അല്ലെന്നാണ് അഭിപ്രായം. അനുദിനം വര്‍ദ്ധിച്ചു വരുന്ന എണ്ണവില വര്‍ദ്ധന ചരക്കു വാഹനങ്ങളുടെ കൂലിയിലടക്കം വന്‍ വര്‍ദ്ധനവ് വരുത്തിയ വേളയില്‍ ബസ്സുടമകളുടെ ആവശ്യം ശെരിയാണ്. സൂചനാ പണിമുടക്ക് കഴിഞ്ഞു ഇനി സര്‍ക്കാര്‍ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുകയേ വേണ്ടതുള്ളു എന്നതാണ് രീതി. കാലങ്ങളായി നടന്നു വരുന്ന കീഴ് വഴക്കമാണ് ഇത്. അതിനു മുമ്പ് ചില ചോദ്യങ്ങള്‍ ഉത്തരവാദപ്പെട്ടവരോട് ചോദിക്കേണ്ടതുണ്ട്. മിനിമം ചാര്‍ജ്ജ് പത്തു രൂപ എന്നത് ന്യായമായ ആവശ്യമാണ്. ബസ്സുടമകള്‍ ഒരു രൂപ വര്‍ദ്ധനവേ പ്രതീക്ഷിക്കുന്നുള്ളു എന്നതാണ് സത്യം. സംഭവിക്കാന്‍ പോവുന്നത് ബസ് മുതലാളിമാര്‍ക്ക് വേണ്ടി ശരിയായ തീരുമാനം സര്‍ക്കാര്‍ കൈകൊള്ളും എന്നതു തന്നേയാണ്. ജനം എന്ന അനാഥര്‍ക്കുവേണ്ടി ശബ്ദിക്കാനാളില്ല എന്നതാണല്ലോ അവസ്ഥ. എണ്ണ ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന നികുതികള്‍ അല്‍പ്പം കുറക്കാം. അതുമല്ലെങ്കില്‍ പൊതു ഗതാഗത വാഹനങ്ങള്‍ക്കുള്ള ടാക്‌സ് ഭാരം ലകൂകരിക്കാം. ഇതൊന്നും ചെയ്യാതെ വാഹന മുതലാളിമാരുടെ ആവശ്യങ്ങള്‍ അപ്പാടെ അംഗീകരിച്ചു പൊതുജനത്തിനു മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കുന്ന നിലപാട് ആശാവഹമല്ല.
വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്‌നവും പരിഹരിക്കപ്പെടേണ്ടതുണ്ട്. ഭീമമായ തുകയാണ് നിത്യവും ഈ വിഷയത്തില്‍ രക്ഷിതാക്കള്‍ക്കു ചെലവാകുന്നത്. എന്നാല്‍ തന്നെ വിദ്യാര്‍ത്ഥികളോട് ചതുര്‍ത്ഥിയാണ് ബസ്സുകള്‍ക്ക്. എന്നും കശപിശയും സംഘര്‍ഷവും ഇതിന്റെ പേരില്‍ തെരുവുകളില്‍ അരങ്ങേറുന്നുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സ്റ്റുഡന്റ്‌സ് ഓണ്‍ലി ബസ്സുകള്‍ ആരംഭിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക ആനുകൂല്യം പ്രഖ്യാപിക്കുക എന്നിവയൊക്കെ ആലോചിക്കാവുന്നതാണ്.

1 Comment

  • Siddique Hassan Attiyedath Reply

    February 1, 2018 at 7:55 pm

    പൊതുജനത്തിനു മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കുന്ന നിലപാട് ആശാവഹമല്ല.
    വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്‌നവും പരിഹരിക്കപ്പെടേണ്ടതുണ്ട്

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar