യുഎസ് മുൻ പ്രഥമ വനിത ബാർബറ ബുഷ് അന്തരിച്ചു.

വാഷിങ്ടൺ: യുഎസ് മുൻ പ്രഥമ വനിത ബാർബറ ബുഷ് അന്തരിച്ചു. 92 വയസ്സായിരുന്നു. മുൻ പ്രസിഡന്‍റ് ജോർജ് എച്ച്.ഡബ്ല്യൂ ബുഷിന്‍റെ ഭാര്യയും 43ാം പ്രസിഡന്‍റ് ജോർജ് ബുഷിന്‍റെ അമ്മയുമാണ് ബാർബറ. 1989-1993 കാലഘട്ടത്തിലാണ് ജോർജ് എച്ച്.ഡബ്ല്യൂ ബുഷ് അമെരിക്കൻ പ്രസിഡന്‍റായിരുന്നത്. 73 വർഷം നീണ്ട് ഇവരുടെ വിവാഹജീവിതത്തിന്‍റെ വാർഷികം കഴിഞ്ഞ ജനുവരിയിൽ ആഘോഷിച്ചിരുന്നു. 1945ന് ജോർജ് എച്ച്.ഡബ്ല്യൂ. ബുഷിനെ വിവാഹം കഴിക്കുമ്പോൾ ഇവർക്ക് 19 വയസായിരുന്നു. സ്മിത്ത് കോളെജിൽ വിദ്യാർഥിയായിരിക്കെയാണ് വിവാഹം. രണ്ട് തവണയായി 2001 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ മകൻ ജോർജ് ബുഷായിരുന്നു അമെരിക്കയുടെ പ്രസിഡന്‍റ്.
ഹൃദയപ്രശ്നങ്ങളും ശ്വാസകോശ സംബന്ധമായ അസുഖവുമൊക്കെ ഇവരെ അലട്ടിയിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി ചികിത്സകളൊക്കെ അവസാനിപ്പിച്ചിരുന്നു. 21ന് 11മണിക്ക് ഹൂസ്റ്റൺ സെന്‍റ് മാർട്ടിൻസ് എപ്പിസ്കോപ്പൽ ചർച്ചിൽ നടക്കും. ക്ഷണിതാക്കൾക്ക് മാത്രമാണ് ചടങ്ങിൽ പ്രവേശനം. ലൈബ്രറി പരിസരത്താണ് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്.
0 Comments