All for Joomla The Word of Web Design

യു.പിയിലെ ബറേലി ജില്ലയില്‍ വീണ്ടും പട്ടിണി മരണം.

 

ലക്‌നൗ: മേക്കിംഗ് ഇന്ത്യയെക്കുറിച്ച് കൊട്ടിഘോഷിക്കുമ്പോള്‍ യു.പിയിലെ ബറേലി ജില്ലയില്‍ വീണ്ടും പട്ടിണി മരണം. ജന്മനാ ശരീരം തളര്‍ന്നുപോയ 42 കാരനാണ് 90 കാരിയായ മാതാവിന്റെ മടിയില്‍ തലവെച്ച് അന്ത്യസ്വാസം വലിച്ച് മരിച്ചത്.
കുഡാരിയ ഇഖ്‌ലാസ്പൂര്‍ ഗ്രാമവാസിയായ നെംചന്ദ്രയെന്ന യുവാവാണ് മരിച്ചത്. വീട്ടില്‍ നിരന്തരം പട്ടിണിയാണെങ്കിലും കഴിഞ്ഞ മൂന്നുദിവസമായി ഇയാളും അമ്മയും ഒരു ആഹാരവുംകഴിച്ചിരുന്നില്ലെന്ന് അമ്മപറഞ്ഞു.അവസയായ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എട്ടുസഹോദരങ്ങളില്‍ ഏറ്റവും ഇളയവനാണ് നംചന്ദ. അദ്ദേഹത്തിന്റെ മൂത്തസഹോദരങ്ങളില്‍ നാലുപേര്‍ ജീവിച്ചിരിപ്പില്ല. രണ്ടുപേര്‍ ബറേലി നഗരത്തിലും ഒരാള്‍ ദല്‍ഹിയിലും ജോലി ചെയ്യുകയാണ്.
അവിവാഹിതനായ നെംചന്ദ്ര കുടുംബവീട്ടില്‍ മാതാവ് ഖിലോ ദേവിയ്‌ക്കൊപ്പം കഴിയുകയായിരുന്നു. കൂലിപ്പണിയ്ക്കാരനായ ഇദ്ദേഹം ആഴ്ചകള്‍ക്കു മുമ്പാണ് തളര്‍ന്നുവീണത്.
രോഗം വന്നശേഷം അദ്ദേഹത്തിന് ജോലിയ്ക്ക് പോകാന്‍ കഴിഞ്ഞില്ല. അതോടെ സാമ്പത്തിക ബുദ്ധിമുട്ടായി. അവര്‍ക്ക് കഴിക്കാന്‍ ഭക്ഷണമില്ലാത്തപ്പോള്‍ ഞങ്ങള്‍ ഭക്ഷണം നല്‍കാറുണ്ടായിരുന്നു. നെംചന്ദ്രയുടെ ബന്ധുവായ സരളാ പറയുന്നു.
അയല്‍ക്കാരുടെയും ബന്ധുക്കളുടെയും കനിവിലാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നതെന്നാണ് ഖിലോ ദേവി പറയുന്നത്. റേഷന്‍ വാങ്ങിയിരുന്നുവെങ്കിലും മകന്റെ ചികിത്സയ്ക്കായി ഇതു മറിച്ചുവില്‍ക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു.
കഴിഞ്ഞ മൂന്നുദിവസമായി ഞങ്ങള്‍ക്ക് കഴിക്കാനും പാകം ചെയ്യാനും ഒന്നുമുണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കാത്തതുകൊണ്ടാണ് മകന്‍ മരിച്ചത്. അവര്‍ പറയുന്നു.
പട്ടിണി മരണവിവരം പുറത്തായതോടെ വീടു സന്ദര്‍ശിച്ച ഉദ്യോഗസ്ഥരും അവിടെ കഴിക്കാന്‍ ഒന്നുമില്ലായിരുന്നു എന്ന കാര്യം ശരിവെക്കുന്നുണ്ട്. അവരുടെ സ്ഥിതി വളരെ ദയനീയമായിരുന്നു. പട്ടിണി കാരണമാണോ രോഗം കാരണമാണോ അദ്ദേഹം മരിച്ചതെന്ന് പരിശോധിക്കും. മാതാവിന് സര്‍ക്കാറില്‍ നിന്നും സാമ്പത്തിക സഹായം ഉറപ്പാക്കും.വീട് സന്ദര്‍ശിച്ച ലേഡ് ലേഖ്പാല്‍ ശിവ കുഷ്‌വാഹ പറയുന്നു.കര്‍ഷക കുടുംബങ്ങളില്‍ കടുത്തദാരിദ്ര്യം നിലനില്‍ക്കുന്നതായി ജനങ്ങള്‍ സൂചിപ്പിച്ചു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password