രജനികാന്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം 2.0 യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

രജനികാന്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം 2.0 യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു അടുത്ത വര്‍ഷം ജനുവരി 25നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത് വിഎഫ്എക്സ് വര്‍ക്കുകള്‍ക്ക് വേണ്ടിയാണ് റിലീസ് അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റിയതെന്നാണ് സൂചന.
2010ല്‍ പുറത്തിറങ്ങിയ രജനി കാന്തിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം യെന്തിരന്‍റെ രണ്ടാം ഭാഗമാണ് 2.0. രജനി കാന്ത് ശങ്കര്‍ വിജയ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് ലോഞ്ച് മുംബൈയിലായിരുന്നു. 2017 ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ചില സാങ്കേതിക ബുദ്ധിമുട്ടുകളാല്‍ ചിത്രത്തിന്‍റെ പ്രദര്‍ശനം നീട്ടി വയ്ക്കുകയായിരുന്നു.
ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് ഹോളിവുഡ് പ്രമുഖരും ചിത്രത്തിന്റെ ഭാഗമാകും. ഹോളിവുഡില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരാണ് ചിത്രത്തിലുള്ളത്. ട്രാന്‍സ് ഫോര്‍മേഴ്സിന്റെ ആക്ഷന്‍ ഡയറക്ടര്‍ കെന്നി ബേറ്റ്സ് ആണ് 2.0 യുടെയും ആക്ഷന്‍ ഒരുക്കുന്നത്. ബോളിവുഡ് താരം അക്ഷയ്കുമാറും ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്.
ഡോ.റിച്ചാര്‍ഡ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അക്ഷയ് അവതരിപ്പിക്കുന്നത്. എമി ജാക്സനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഡോ.വസിഗരന്‍, ചിട്ടി എന്നീ കഥാപാത്രങ്ങളെയാണ് രജനികാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. തമിഴ്, ഹിന്ദി , തെലുങ്ക്, ജപ്പാനീസ്, തുടങ്ങിയ ഭാഷകളിലും ചിത്രം പുറത്തിറങ്ങും.
0 Comments