All for Joomla The Word of Web Design

രാജ്യത്തെ കൊള്ളയടിക്കണമെങ്കില്‍ നരേന്ദ്രമോദിയെ ആലിംഗനം ചെയ്‌തോളൂ.രാഹുല്‍

ന്യൂഡല്‍ഹി: രാജ്യത്തെ കൊള്ളയടിക്കണമെങ്കില്‍ നരേന്ദ്രമോദിയെ ആലിംഗനം ചെയ്‌തോളൂ എന്ന് രാഹുല്‍ ഗാന്ധി. പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പു കേസ് നീരവ് മോദി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കുന്ന ചിത്രം യെച്ചൂരി പുറത്തു വിട്ടതിനു പിന്നാലെയാണ് പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യയെ കൊള്ളയടിക്കാനുള്ള വഴികള്‍ ബൈ നീരവ് മോദി എന്നതാണ് ട്വീറ്റ്. അതില്‍ അക്കമിട്ടു നിരത്തിയാണ് രാഹുല്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്

1 മോദിയെ ആലിംഗനം ചെയ്യുക
2 ദാവോസില്‍ മോദിക്കൊപ്പം പങ്കെടുക്കുക.

ഇങ്ങനെയൊക്കെ ചെയ്താല്‍ കിട്ടുന്ന ഫലമാണ് അടുത്തത്.
1 12,000കോടി രൂപ മോഷ്ടിക്കാം.
2 സര്‍ക്കാര്‍ തെരഞ്ഞുകൊണ്ടിരിക്കെ, മല്യയെ പോലെ രാജ്യം വിടാം.

കേസെടുക്കുന്നതിന് മുമ്പ് നീരവ് മോദി ഇന്ത്യ വിട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ബാങ്ക് തട്ടിപ്പ് ആരോപണം ഉയര്‍ന്ന ശേഷമായിരുന്നു ദാവോസിലെ സമ്മേളനം.

നീരവ് മോദിയുടെ വീട്ടിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ഇന്ന് റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വന്‍തട്ടിപ്പ് പുറത്തെത്തിയത്. 11,500 കോടി രൂപയുടേതാണ് തട്ടിപ്പ്.

 

ന്യൂഡല്‍ഹി: 11,300 കോടിയുടെ വായ്പാ തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പഞ്ചാബ് നാഷണല്‍ ബാങ്കിനാണെന്ന് റിസര്‍വ് ബാങ്ക്. ബയേഴ്‌സ് ക്രെഡിറ്റ് വഴിയെടുക്കുന്ന വിദേശ വായ്പയുടെ ഉത്തരവാദിത്തം ജാമ്യം നല്‍കുന്ന ബാങ്കിനാണെന്ന് ആര്‍.ബി. ഐ വ്യക്തമാക്കി. നഷ്ടപ്പെട്ട പണത്തിന്റെ മുഴുവന്‍ ബാധ്യതയും പഞ്ചാബ് നാഷണല്‍ ബാങ്കിനായിരിക്കുമെന്നും ആര്‍.ബി.ഐ പറഞ്ഞു.

പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയ ഗ്യാരന്റിയുടെ അടിസ്ഥാനത്തിലാണ് പല ബാങ്കുകളും വജ്ര വ്യാപാരിയായ നീരവ് മോദിക്ക് വായ്പ നല്‍കിയത്. അതിനാല്‍ തന്നെ ആ വായ്പാ തുകയും തിരിച്ചടയ്‌ക്കേണ്ട ഉത്തരവാദിത്തവും പഞ്ചാബ് നാഷണല്‍ ബാങ്കിനായിരിക്കുമെന്നും ആര്‍.ബി.ഐ പറയുന്നു.ജനുവരി ഒന്നിനാണ് നീരവ് മോദി രാജ്യം വിട്ടത്. കുടുംബത്തോടൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡിലേക്കാണ് ഇദ്ദേഹം കടന്നിരിക്കുന്നത്. നീരവിനെ വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ സി.ബി.ഐ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

തട്ടിപ്പ് ആദ്യം കണ്ടുപിടിച്ചത് ഉദ്യോഗസ്ഥര്‍ തന്നെ.

ന്യൂഡല്‍ഹി:   സാമ്പത്തിക തട്ടിപ്പ് ആദ്യം കണ്ടുപിടിച്ചത് ഉദ്യോഗസ്ഥര്‍ തന്നെയാണെന്ന് പഞ്ചാബ് നാഷനല്‍ ബാങ്ക് എം.ഡി സുനില്‍ മെഹ്ത. പ്രശ്‌നം അപ്പോള്‍ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. നിലവിലെ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ബാങ്കിന് പ്രാപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി മൂന്നിന് തന്നെ തട്ടിപ്പ് കണ്ടെത്തി. ഈ ഇടപാടില്‍ 286 കോടി രൂപ ബാങ്കിന് നഷ്ടമായി. തട്ടിപ്പ് കണ്ടുപിടിച്ചതിന് പിന്നാലെ ബന്ധപ്പെട്ട ഏജന്‍സിക്ക് വിവരം കൈമാറുകയും ചെയ്തു. സംഭവിക്കാന്‍ പാടില്ലാത്തതും യാദൃശ്ചികവുമായ സംഭവമാണിതെന്നും മെഹ്ത പറഞ്ഞു.

അനധികൃത സാമ്പത്തിക ഇടപാടില്‍ രണ്ട് ബാങ്ക് ഉദ്യോഗസ്ഥരും പങ്കാളികളാണ്. കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ട്. പണം തിരിച്ചു പിടിക്കുന്നതിനുള്ള കാര്യപ്രാപ്തി ബാങ്കിനുണ്ട്. തിരിമറിയുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ രേഖകളും റെക്കോര്‍ഡുകളും പിടിച്ചെടുത്തിരുന്നു. ബാങ്കുകളുടെ സാമ്പത്തിക താല്‍പര്യം സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മെഹ്ത വ്യക്തമാക്കി.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar