റഫ്സാനയുടെ ജിന്ന് പ്രകാശനം ചെയ്തു.

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് റഫ്സാനയുടെ ‘ജിന്ന് ‘ എന്ന നോവലിന്റെ പ്രകാശനം യു.എ.ഇ തല മുതിർന്ന സാഹിത്യക്കാരൻ ഷിഹാബ് അലി ഘാനം എഴുത്തുകാരിയും,സാംസ്കാരിക പ്രവർത്തകയും ആയ ഷീല പോൾ കോപ്പി ഏറ്റവാങ്ങി.ചടങ്ങിൽ മുൻ മന്ത്രി കെ.ടി.ജലീൽ, ഷാർജ ബുക്ക് ഫെയർ കോഡിനേറ്റർ മോഹൻകുമാർ, എം.സി.എ.നാസർ, ബഷീർ തിക്കോടി, ഇന്ദുലേഖ, റഫ്സാനയുടെ ഉമ്മ മറിയുമ്മ, ബൽക്കീസ് മുഹമ്മദലി, മുസ്തഫ കുറ്റിക്കോൽ കെ.ടി.പി.ഇബ്രാഹിം, ഷൗക്കത്ത് പൂച്ചക്കാടൻ, ജാസ്മിൻ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജീവിതത്തിലെ ഏറ്റവും മുന്തിയ നിമിഷമായിരുന്നു എനിക്കതെന്നും, സാനയിലൂടെ ഞങ്ങളുടെ മാടായി കോളേജ് മലയാള വിഭാഗം, പുസ്തകോത്സവ വേദിയിൽ യശസ്സുയർത്തി നിന്നത് ഇനി വരും തലമുറയിലെ വിദ്യാർത്ഥികൾക്ക് മുന്നിൽ , എക്കാലവും മാതൃകയായി ഈ മിടുക്കിയെ ഞങ്ങൾക്ക് ഉയർത്തിക്കാണിക്കാനാവും. ഇച്ഛാശക്തിയുടെ ആൾരൂപമായി നിറഞ്ഞ സദസ്സിനു മുന്നിൽ റഫ്സാന തലയുയർത്തി നിന്നു… ആ കാഴ്ച തന്നെയാണ് നാല്പത്തിമൂന്നാമത് ഷാർജ പുസ്തകോത്സവത്തിലെ ഏറ്റവും ഹൃദ്യമായ മുഹൂർത്തമെന്നും ‘ജിന്ന് ഒരു തുടക്കമാകട്ടെ …
ഇനിയുമിനിയും എഴുതിയെഴുതി മുന്നേറാൻ സാധിക്കട്ടെ… റഫ്സാനയുടെ അധ്യാപിക ഡോ. ജൈനിമോൾ മുഖ്യ പ്രഭാഷണം നടത്തി കൊണ്ട് പറഞ്ഞു.ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.ടി.പി.അശറഫ് സ്വാഗതവും, കെ.വി.ഫൈസൽ നന്ദി പറഞ്ഞു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar