റഷ്യൻ ടെന്നീസ് സുന്ദരി മരിയ ഷറപ്പോവ പുറത്തായി.

കാലിഫോർണിയ: ബിഎൻപി പാരിബാസ് (ഇന്ത്യൻ വെൽസ്) ഓപ്പണിൽ ആദ്യ റൗണ്ടിൽ തന്നെ റഷ്യൻ ടെന്നീസ് സുന്ദരി മരിയ ഷറപ്പോവ പുറത്തായി. ജപ്പാന്റെ നവോമി ഒസാക്കയാണ് മുൻ ലോക ഒന്നാം നമ്പറിനെ വീഴ്ത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഒസാക്കയുടെ വിജയം. സ്കോർ: 6-4, 6-4. കഴിഞ്ഞ മാസം ഖത്തർ ഓപ്പണിലും ഷറപ്പോവ ആദ്യ റൗണ്ടിൽ പുറത്തായിരുന്നു.
മത്സരത്തിൽ ഷറപ്പോവ ആറ് ഡബിൾ ഫോൾട്ടുകളാണ് വരുത്തിയത്. അഞ്ചു തവണ എതിരാളി സെർവുകൾ ബ്രേക്ക് ചെയ്തു. പഴയ ഫോമിന്റെ പരിസരത്തുപോലും എത്താനാവാതെ വലഞ്ഞ ഷറപ്പോവയെ 95 മിനിറ്റുകൾക്കുള്ളിൽ ഒസാക്ക മടക്കിയയച്ചു.
0 Comments