ലുലു ഗ്രൂപ്പ് നാഷണല്‍ സെന്റര്‍ ഓഫ് പാംസ് ആന്റ് ഡേറ്റ്‌സുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

ദമാം :മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ റീറ്റൈല്‍സ് ശൃംഖലകളില്‍ ഒന്നായ ലുലു ഗ്രൂപ്പിന്റെ സഊദിയിലെ ലുലു ഔട്ട്‌ലെറ്റുകളില്‍ മുന്തിയ ഇനത്തില്‍ പെട്ട സഊദി അറേബ്യയിലെ മധുരക്കനിയായ ഈത്തപ്പഴങ്ങള്‍ ഇനിമുതല്‍ ലഭ്യമാവും. മുന്തിയ ഇനത്തില്‍ പെട്ട ഈത്തപ്പഴങ്ങള്‍ പ്രത്യേകം തരം തിരിച്ചാണ് വിപണിയില്‍ എത്തുന്നത് .സഊദിയില്‍ ഉത്പാദിപ്പിക്കുന്ന മുന്തിയ ഇനത്തില്‍ പെട്ട ഈത്തപ്പഴങ്ങള്‍ പൊതു വിപണികളില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ്ലുലു ഗ്രൂപ്പ് നാഷണല്‍ സെന്റര്‍ ഓഫ് പാംസ് ആന്റ് ഡേറ്റ്‌സുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
റിയാദില്‍ നടന്ന 38ാമത് സഊദി കാര്‍ഷിക പ്രദര്‍ശന വേളയിലാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സഊദി ഡയറക്ടര്‍ ഷെഹിം മുഹമ്മദും നാഷണല്‍ സെന്റര്‍ ഓഫ് പാംസ് ആന്‍ഡ് ഡേറ്റ്‌സ് സി.ഇ.ഒ മുഹമ്മദ് അല്‍ നൗവീരനും ധാരണാപത്രം കൈമാറി. അറബ് രാജ്യങ്ങളിലെ ദൈനംദിന ഭക്ഷണങ്ങളില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത വിഭവമായ ഈന്തപഴങ്ങള്‍ക്ക് പ്രത്യേക സ്ഥാനമാണുള്ളത്.
0 Comments