വടകര എൻ ആർ ഐ ഫോറം കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു.

ദുബായ് : വടകര എൻ ആർ ഐ ഫോറം ദുബായ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. വടകര എൻ ആർ ഐ ഫോറത്തിന്റെ ഇരുപത്തൊന്നാം വാർഷിക ദിനം കൂടിയായതിനാൽ ആഘോഷത്തിന് മാറ്റു കൂടി.സാമൂഹിക സാംസ്കാരിക മേഖലയിൽ യു എ ഇ യിൽ നിറഞ്ഞു നിൽക്കുന്ന കൂട്ടായ്മയാണ് ഇരുപത്തൊന്നാം വാർഷികത്തിന്റെ നിറവിലുള്ള വടകര എൻ ആർ ഐ ഫോറം. 2002 നവംബർ ഒന്നിന് ഒരു കേരള പിറവി ദിനത്തിലായിരുന്നു വടകര പാർലമെൻറ് നിയോജക മണ്ഡലം ഉൾപ്പെടുന്ന യു എ ഇ യിലെ ആദ്യ കാല പ്രവാസികളിൽ ചുരുക്കം ചിലർ ചേർന്ന് ദുബായിൽ വടകര എൻ ആർ ഐ ഫോറം എന്ന പേരിൽ ഈ കൂട്ടായ്മക്ക് രൂപംനൽകിയത്.സ്ഥാപക നേതാക്കളിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ഒട്ടേറെ പേര് പ്രവാസംമതിയാക്കി നാട്ടിലേക്കു മടങ്ങുകയും ചെയ്തു. സ്ഥാപക നേതാക്കളിൽ വിരലിലെണ്ണാവുന്നവർ മാത്രമേഇന്ന് പ്രവാസ ജീവിതം നയിക്കുന്നുള്ളൂവെങ്കിലും പുതിയ കരങ്ങളിൽ നാട്ടിലും, ഇവിടെയുമായി ഒട്ടേറെ ജീവ കാരുണ്യ, വിദ്യാഭ്യാസ, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളാൽ ഇന്നും പതിന്മടങ്ങോടെകർമരംഗത്തുണ്ട് ഈ സാംസ്‌കാരിക സംഘടന.ആഘോഷ പരിപാടി മുതിർന്ന അംഗമായ മൊയ്‌ദു കൂറ്റ്യാടി കേക്ക് മുറിച്ചു ഉത്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് പുഷ്പരാജൻ അധ്യക്ഷത വഹിച്ചു.കെ പി ഭാസ്കരൻ, അസീസ് പുറമേരി, രജീഷ്, ഇഖ്ബാൽ ചെക്യാട് , രമൽ നാരായൺ, മൊയ്‌ദു പേരാമ്പ്ര,ചന്ദ്രൻ കൊയിലാണ്ടി, മുഹമ്മദ് ഏറാമല, ഷാജി, സലാം ചിത്രശാല എന്നിവർ ആശംസകൾ നേർന്നു.സിക്രട്ടറി മനോജ് കെ വി സ്വാഗതവും, ട്രഷറർ അഡ്വ.മുഹമ്മദ് സാജിദ് നന്ദിയും പറഞ്ഞു

.ഫോട്ടോ: വടകര എൻ ആർ ഐ ഫോറം, ദുബായ് സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം മുതിർന്ന അംഗം മൊയ്‌ദു കുറ്റ്യാടി  കേക്ക് മുറിച്ചു ഉത്ഘാടനം ചെയ്യുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar