വയല്‍കിളികള്‍ കൂട്ടായ്മ നടത്തുന്ന സമരത്തെ നേരിടാന്‍ സിപിഎം ബന്ദല്‍ സമരവുമായി ഇറങ്ങുന്നു.

കണ്ണൂര്‍: വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍കിളികള്‍ കൂട്ടായ്മ നടത്തുന്ന സമരത്തെ നേരിടാന്‍ സിപിഎം ബന്ദല്‍ സമരവുമായി ഇറങ്ങുന്നു. വയല്‍കിളികള്‍ക്കെതിരെ നാട് കാവല്‍ എന്ന പേരില്‍ പ്രതിരോധസമരം നടത്താനാണ് സിപിഎം തീരുമാനം.പ്രതിരോധപരിപാടികളുടെ ഭാഗമായി കീഴാറ്റൂരില്‍ കാവല്‍പ്പുര എന്ന പേരില്‍ സിപിഎം സമരപ്പന്തല്‍ കെട്ടും. വരുന്ന 24ാം തീയതി തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരിലേക്ക് ബഹുജനമാര്‍ച്ച് നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. കീഴാറ്റൂര്‍ സംരക്ഷണ ജനകീയ സമിതി എന്ന ബന്ദല്‍ സംഘടന രൂപീകരിച്ചാവും സിപിഎമ്മിന്റെ പ്രക്ഷോഭം.
ഈ വരുന്ന 25ാം തീയതി സമാനമനസ്‌കരായ ആളുകളെ ഒപ്പം ചേര്‍ത്ത് വയല്‍കിളികള്‍ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുന്നതും കൂടി കണക്കിലെടുത്താണ് വയല്‍കിളിക്കളുടെ സമരത്തിന് മറുപടിയുമായി സിപിഎം എത്തുന്നത്. വയല്‍കിളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഐ രംഗത്തു വന്നതും ജനകീയസമരം നടത്താന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചുവെന്നാണ് സൂചന.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar