All for Joomla The Word of Web Design

വയസ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹത്തിന് കോടതിയില്‍ നിന്നും പ്രത്യേക അനുമതി തേടണമെന്ന്

റിയാദ്: സൗദിയില്‍ 18 വയസ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹത്തിന് കോടതിയില്‍ നിന്നും പ്രത്യേക അനുമതി തേടണമെന്ന് മന്ത്രിസഭാ പ്രത്യേക സമിതിയുടെ ശുപാര്‍ശ. വിവാഹ ബന്ധത്തിനായി ശാരീരികവും മാനസികവുമായ പക്വത പെണ്‍കുട്ടി നേടിയിട്ടുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും സമിതി നിര്‍ദേശിച്ചു.
16 വയസ് തികഞ്ഞതും എന്നാല്‍ 18 പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹത്തിനാണ് ഇപ്പോള്‍ മന്ത്രിസഭാ പ്രത്യേക സമിതി ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. പെണ്‍കുട്ടിയുടെ വിവാഹ സമ്മതവും മാതാവിന്റെ അനുമതിയും കോടതിയുടെ അനുവാദവും വേണമെന്ന് ശുപാര്‍ശ വ്യക്തമാക്കുന്നു. സൗദിയില്‍ കഴിയുന്ന വിദേശികളുടെ മക്കള്‍ക്കും നിയമം ബാധകമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
ശൈശവ വിവാഹത്തിനെതിരെ ബോധവത്ക്കരണം ശക്തമാക്കണമെന്നും മന്ത്രിസഭാ സമിതി വ്യക്തമാക്കി. നിലവില്‍ 16 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹത്തിന് സൗദിയില്‍ നിരോനമുണ്ട്. ശൈശവ വിവാഹങ്ങള്‍ക്കെതിരെ കര്‍ശന ശിക്ഷകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar