വിംബിള്‍ഡണിലെ വിശുദ്ധ ഗ്രാസ് കോര്‍ട്ട് ആരാണ് സംരക്ഷിക്കുന്നത്.

ഡോ.മുഹമ്മദ് അഷ്റഫ് ജര്‍മ്മനി.
ടെന്നീസുമായി അടുപ്പവും ബന്ധവുമുള്ളവര്ക്ക് ഒക്കെ അവിടുത്തെ പുല് തകിടി ഹോളി ഗ്രാസ് ആണ് എന്നറിയാം. അതായത് വിശുദ്ധ പുല്‍ത്തകിടി
വിസ്മയിപ്പിക്കുന്നതാണ്. അവിടുത്തെ ഓരോ പുല്‍ക്കൊടിയുടെയും പ്രത്യേകം പരിചരിക്കപ്പെടുന്നതാണ്. മഞ്ഞിലും മഴയിലും കൊടും വേനലിലും അവിടുത്തെ പല്ലുകള്‍ക്ക് ഒരേ നീളവും വലുപ്പവും ആയിരിക്കും.മാത്രമല്ല ഒരിടത്തുപോലും നിറ വ്യത്യാസമോ ഈര്‍പ്പ വ്യതിയാനമോ ഉണ്ടാവുകയില്ല.!
ഇതൊക്കെ എങ്ങിനെ സാധിക്കുന്നുവെന്നാകും.ചീഫ് ഗ്രൗണ്ടസ് മാന്‍ നീല്‍ സ്റ്റേബിലെയും കൂട്ടുകാരും ഇരുപത്തിനാലു മണിക്കൂര്‍ ശ്രമിച്ചാലും മധുരമുള്ള ആ പുല്ലിന്റെ വലുപ്പവും നീളവും നില നിര്‍ത്തുവാന്‍ കഴിഞ്ഞിരുന്നില്ല. ഇവരുടെ കണ്ണുവെട്ടിച്ചു എപ്പോഴെങ്കിലും ഒരു പറ്റം പ്രാവുകള്‍ കടന്നു വന്നു അതിന്റെ നല്ലൊരു ഭാഗം കൊത്തിത്തിന്നു മടങ്ങിയിരുന്നു.സകല അടവുകളും എടുത്തുപയോഗിച്ചിട്ടും ഹോളീ ഗ്രാസിന്റെ നിലവാരം നിലനിര്‍ത്തുവാന്‍ അവര്‍ക്കു കഴിഞ്ഞതേയില്ല.
ഒടുവില്‍ അവര്‍ അതുവരെ പയറ്റിയിട്ടില്ലാത്ത ഒരു തന്ത്രം പ്രയോഗിച്ചു. പുല്‍ത്തകിടിയുടെ സംരക്ഷണച്ചുമതല അവര്‍ രണ്ടു പ്രാപ്പിടിയന്മ്മാരെ ഏല്‍പ്പിച്ചു.റൂഫുസും പോള്ളൂക്സും.ഇവര്‍ ഇരുവരും ചുമതല ഏറ്റെടുത്ത ശേഷം കുഴപ്പക്കാരായ ഒറ്റ ഒരു പ്രാവും വിംബിള്‍ഡണ്‍ കോര്‍ട്ടിന്റെ ചുറ്റുവട്ടത്തുപോലും പറന്നിട്ടില്ല..!സദാ ജാഗരൂകരായി അവര്‍ രണ്ടുപേരും കോര്‍ട്ടിന്റെ ഏതെങ്കിലുമൊരു കോണില്‍ തുറന്നു പിടിച്ച കണ്ണുകളുമായി ഉണ്ടാവും.
0 Comments