വിമലമീയോർമ്മകൾ പ്രകാശനം ചെയ്തു.

ഷാർജ ;തൃശൂരിലെ വിമല എന്ന പ്രശസ്ത കോളേജിൽ നിന്ന് പഠിച്ചിറങ്ങി ഇപ്പോൾ യൂ എ എയിൽ വസിക്കുന്ന പൂർവ വിദ്യാർഥികൾ തയാറാക്കിയ “വിമലമീയോർമ്മകൾ “എന്ന പുസ്തകം ഫാ. ഡേവിസ് ചിറമ്മേൽ അച്ഛൻ ഖലീജ് ടൈംസ് എഡിറ്റോറിയൽ ഡയറക്ടറും അജ്‌കാഫ് ഇവന്റസിന്റെ മുഖ്യ രക്ഷാധികാരിയുമായ ഐസക് ജോൺ പട്ടാണിപ്പറമ്പിലിന് നൽകിക്കൊണ്ടു പ്രകാശനം ചെയ്തു . വിമല കോളേജ് മുൻ അധ്യാപികമാരായ പ്രൊഫ. റോസ് , പ്രൊഫ. എലിസബത്ത് എന്നിവരുടെ സാന്നിധ്യത്തിൽ രശ്‌മി ഐസക് അധ്യക്ഷത വഹിച്ച ചടങ്ങിൽ , സജ്‌ന അബ്ദുല്ല സ്വാഗതവും ഷെമീൻ റഫീഖ് നന്ദിയും പറഞ്ഞു . ഷൈൻ ഷാജിയും , മനോജ് കെ വി യും ചേർന്നു പുസ്തകത്തെ സദസ്സിനു പരിചയപ്പെടുത്തി . പോൾ ആശംസകൾ നേർന്ന ചടങ്ങു കലാലയ ഓർമകൾക്ക് തിരിതെളിച്ചു . 100ഇൽ പരം ഓർമ്മക്കുറിപ്പുകൾ ഉൾപ്പെടുത്തിയ ഈ പുസ്തകത്തിന്റെ എഡിറ്റർമാർ രശ്‌മി ഐസക്കും , ഹരിതം ബുക്സിന്റെ പ്രതാപൻ തയാട്ടും ആണ് .കൂടുതൽ വിവരങ്ങൾക്ക് രശ്മി ഐസക്ക് മായി ബന്ധപ്പെടാം 050 165 8571, 042 577791

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar