All for Joomla The Word of Web Design

വി​വാ​ഹം . രണ്ടുപേരുടെ മൗലികാവകാശം

ന്യൂ​ഡ​ൽ​ഹി: പ്രാ​യ​പൂ​ർ​ത്തി​യാ​യ ര​ണ്ടു​പേ​ർ​ക്ക് വി​വാ​ഹം ക​ഴി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും അ​തി​ൽ ഇ​ട​പെ​ടാ​ൻ മാ​താ​പി​താ​ക്ക​ൾ​ക്കോ ഖാ​പ് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കോ മ​റ്റേ​തെ​ങ്കി​ലും മൂ​ന്നാം​പാ​ർ​ട്ടി​ക്കോ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്നും സു​പ്രീം കോ​ട​തി. ഖാ​പ് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ദു​ര​ഭി​മാ​ന​ക്കൊ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ ചീ​ഫ് ജ​സ്റ്റി​സ് ദീ​പ​ക് മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
ഖാ​പ് പ​ഞ്ചാ​യ​ത്തു​ക​ൾ ഇ​ട​പെ​ട്ടു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കു​മെ​ന്നും അ​ദ്ദേ​ഹം. ഒ​രു പ്ര​ത്യേ​ക വി​വാ​ഹ​ത്തെ നി​യ​മം അ​നു​വ​ദി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും അ​ത് നി​യ​മ​ത്തി​ന്‍റെ മാ​ത്രം കാ​ര്യ​മാ​ണ്. അ​ങ്ങ​നെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ആ​രും സ​മൂ​ഹ​ത്തി​ന്‍റെ മ​നഃ​സാ​ക്ഷി സൂ​ക്ഷി​പ്പു​കാ​രാ​കാ​ൻ ശ്ര​മി​ക്കേ​ണ്ടെ​ന്നും ജ​സ്റ്റി​സു​മാ​രാ​യ എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ, ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് എ​ന്നി​വ​ർ കൂ​ടി അ​ട​ങ്ങി​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. സ്വ​ന്തം ഇ​ഷ്‌​ട​പ്ര​കാ​രം വി​വാ​ഹം ക​ഴി​ച്ച് സ​മാ​ധാ​ന​പ​ര​മാ​യി ജീ​വി​ക്കാ​നു​ള്ള ര​ണ്ടു​പേ​രു​ടെ മൗ​ലി​കാ​വ​കാ​ശ​ത്തെ അം​ഗീ​ക​രി​ക്കാ​ൻ മാ​ത്ര​മേ ക​ഴി​യൂ.
ഏ​തെ​ങ്കി​ലും വി​വാ​ഹം സാ​ധു​വാ​ണോ അ​ല്ല​യോ എ​ന്ന കാ​ര്യ​വും കു​ട്ടി​ക​ളു​ടെ ര​ക്ഷ​ക​ർ​തൃ​ത്വ​വും സ്വ​ത്ത് വി​വാ​ദ​വു​മൊ​ന്നും മ​റ്റേ​തെ​ങ്കി​ലും ക​ക്ഷി​ക​ളു​ടെ വി​ഷ​യ​മ​ല്ലെ​ന്നും നി​യ​മ​ത്തി​ന്‍റെ മു​ന്നി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കേ​ണ്ട​തെ​ന്നും ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി. അ​തേ​സ​മ​യം, ഖാ​പ് പ​ഞ്ചാ​യ​ത്തു​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി തു​ട​ർ​ന്നു വ​രു​ന്ന സം​വി​ധാ​ന​ങ്ങ​ളാ​ണെ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar