All for Joomla The Word of Web Design

വി.എം സതീഷിന്റെ ഭൗതിക ദേഹം നാളെ ജന്മനാട്ടിലെത്തും.

 

ദുബായില്‍ ഇന്നലെ അന്തരിച്ച പ്രമുഖ മലയാള മാധ്യമ പ്രവര്‍ത്തകന്‍ വി.എം സതീഷിന്റെ ഭൗതിക ദേഹം നാളെ വെള്ളിയാഴ്ച്ച ജന്മനാട്ടിലെത്തും.പുലര്‍ച്ചെ ദുബൈയില്‍ നിന്നും കൊണ്ടുവരുന്ന ഭൗതിക ദേഹം കാലത്ത് എട്ടു മണിക്ക് കൊച്ചിയിലെത്തും.ശേഷം കോട്ടയം പ്രസ് ക്ലബ്ബില്‍ പൊതു ദര്‍ശനത്തിനു വെക്കും.ഉച്ചക്ക് ശേഷം ചങ്ങനാശ്ശേരി കുറിഞ്ഞിയിലെ വീട്ടില്‍ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കും. സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയ വി.എം സതീഷ് ഹൃദ്രോഗത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്.ഇന്ത്യ,ഒമാന്‍,യു.എ.ഇ എന്നിവിടങ്ങളില്‍ പതിറ്റാണ്ടുകളായി പത്ര ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച് നിരവധി അവാര്‍ഡുകള്‍ നേടി ശ്രദ്ധേയനായ സതീഷ് കോട്ടയം സ്വദേശിയാണ്.
ഗള്‍ഫിലെ ഖലീജ് ടൈംസ് അടക്കമുള്ള പ്രമുഖ പത്രങ്ങളില്‍ പ്രവര്‍ത്തിച്ച സതീഷ് നിരവധി ശ്രദ്ധേയ അന്വേഷമാത്മക വാര്‍ത്തകള്‍ എഴുതിയിട്ടുണ്ട്.വലിയ സൗഹൃദം കാത്തു സൂക്ഷിക്കുന്ന സതീഷിന്റെ വേര്‍പ്പാട് പ്രവാസ ലോകത്തെ കനത്ത ദുഖത്തിലാഴ്ത്തി. ദുബായ് എംബാമിംഗ് സെന്ററില്‍ പൊതുദര്‍ശനത്തിനു വെച്ച ഭൗതിക ദേഹത്തില്‍ സഹപ്രവര്‍ത്തകരും ഗള്‍ഫിലെ സാമൂഹ്യ രാഷ്ട്രീയ വ്യാപാര രംഗത്തെ പ്രമുഖരുമടക്കം വന്‍ ജനാവലി സമ്മേളിച്ചു.

ദുബായ് എംബാമിംഗ് സെന്ററില്‍ പൊതുദര്‍ശനത്തിനു വെച്ച ഭൗതിക ദേഹത്തില്‍ സഹപ്രവര്‍ത്തകരും ഗള്‍ഫിലെ സാമൂഹ്യ രാഷ്ട്രീയ വ്യാപാര രംഗത്തെ പ്രമുഖരുമടക്കം വന്‍ ജനാവലി അന്തിമോപചാരമര്‍പ്പിക്കുന്നു.

1 Comment

  • Rafeeq Reply

    February 9, 2018 at 10:19 am

    വി എം സതീഷിന്‍റെ വിയോഗം ദുബായ് യിലെ മാധ്യമ സുഹ്രത്തുക്കള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും താങ്ങാവുന്നതനുമപ്പുറമാണെന്നതിന്‍റെ നേര്‍രേഖയാണ് ചാനല്‍ ലൈവിലൂടെ കണാനിടയായത് കെ പി കെ വെങ്ങര, അതുപോലെ കെ എം അബ്ബാസ്,എം സി എ നാസര്‍,ജലീല്‍പട്ടാമ്പി,കെ എല്‍ ഗോപി,ബഷീര്‍തിക്കോടി,എന്നിങ്ങിനെയുളളവരുടെ സങ്കട മുഖമാണ് ദര്‍ശന ചാനല്‍ ലൈവില്‍ കാണാനിടയായത് പ്രിയപ്പെട്ടവരേ മരണമെന്നത് ഒരു സത്യമാണെല്ലോ എന്നാലും അന്യദേശത്ത് വെച്ചുളള ദേഹ വിയോഗത്തില്‍ നിന്നും ദൈവം നമ്മേ കാത്ത് രക്ഷിക്കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു .

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password