വി.എച്ച്പി തിരഞ്ഞെടുപ്പില്‍ തൊഗാഡിയ പക്ഷത്തിന് തോല്‍വി.

ന്യൂഡല്‍ഹി:വിശ്വഹിന്ദു പരിഷത്ത്(വിഎച്ച്പി) തിരഞ്ഞെടുപ്പില്‍ പ്രവീണ്‍ തൊഗാഡിയ പക്ഷത്തിന് തോല്‍വി.തൊഗാഡിയയുടെ അടുപ്പക്കാരനായ രാഘവ് റെഡ്ഡിയെ വിഷ്ണു സദാശിവ് കോക്‌ജെ പരാജയപ്പെടുത്തി.131 വോട്ടുകള്‍ നേടിയാണ് കോക്‌ജെ വിജയിച്ചത്. റെഡ്ഡിക്ക് 60 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.ഇതോടെ ഹിമാചല്‍പ്രദേശ് മുന്‍ ഗവര്‍ണറും മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ജഡ്ജുമായ വിഷ്ണു കോക്‌ജെ വിഎച്ച്പി അധ്യക്ഷനാകും.പരാജയപ്പെട്ടതോടെ പ്രവീണ്‍ തൊഗാഡിയയ്ക്ക് രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം നഷ്ടമായേക്കും.അന്‍പത്തിരണ്ടു വര്‍ഷങ്ങള്‍ക്കിടെ ആദ്യമായിട്ടാണു അധ്യക്ഷസ്ഥാനത്തേക്കു തിരഞ്ഞെടുപ്പ് നടന്നത്.
അതേസമയം, തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് തൊഗാഡിയ ആരോപിച്ചു. സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ പട്ടികയില്‍ ആര്‍എസ്എസ് ഇടപെട്ട് കൃത്രിമം കാണിച്ചെന്നാണ് ആരോപണം. 212 മെമ്പര്‍മാരുള്ള വോട്ടേഴ്‌സ് ലിസ്റ്റില്‍ 37 വ്യാജ വോട്ടര്‍മാരുടെ പേര് കൂട്ടിച്ചേര്‍ത്തെന്നും ആരോപണമുണ്ട്.
0 Comments