വെള്ളിയോടൻ എഴുതിയ ഉപ്പയാണെൻറെ പ്രാർത്ഥന പ്രകാശിതമായി

ഷാർജ ; പ്രമുഖ സാഹിത്യകാരൻ വെള്ളിയോടൻ ആത്മകഥാ പരമായ രചനയുമായി ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ശ്രദ്ധേയനായി . ജീവിതത്തിലും എഴുത്തിലും മാതൃക പരമായ വെളിച്ചമായി മാറിയ പിതാവിന്റെ കാല്പാടുകൾ തേടിയുള്ള അന്വേഷണവും ആ പാതയിലൂടെയുള്ള സഞ്ചാരവുമാണ് ഉപ്പയാണെൻറെ പ്രാർത്ഥന എന്ന ഗ്രന്ഥം , ഷാർജ അന്താരാഷ്ത്ര പുസ്തകമേളയിൽ വെച്ച് ഉപ്പയാണെൻറെ പ്രാർത്ഥന എന്ന ഗ്രന്ഥത്തിന്റെ പ്രകാശന കർമ്മംനടന്നു . എഴുത്തുകാരി ഷീല ടോമി സിറാജ് നായർക്ക് നൽകിക്കൊണ്ടാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത് . ദീപ ചിറയിൽ പുസ്തകപരിചയം നടത്തി . സലീം അയ്യനത്ത് , പ്രതാപൻ തായാട്ട് , ആഷത്ത് മുഹമ്മദ് എന്നിവർ സംസാരിച്ചു . ഹരിതം ബുക്സ് ആണ് പ്രസാധകർ .

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar