All for Joomla The Word of Web Design

ശബരിമല യാത്രയും സുബഹി(പ്രഭാത) നമസ്‌കാരവും പിന്നെ മാറുന്ന കേരളവും.

 

അസി. ദുബായ്‌          ———————————————————————-

ജനങ്ങളുടെ മനസ്സില്‍ വെറുപ്പിന്റെ! വിത്തുകള്‍ കൂട്ട കൃഷി നടത്താത്ത ഒരു പൂര്‍വ്വ കാലത്തി ല്‍ നിന്നാണ് തുടക്കം.
തൃശ്ശൂരില്‍ ബിസിനസ്സ് ചെയ്തിരുന്ന കാലം ,എന്റെ സുഹൃത്തുക്കളായ സുധി,സുരേട്ടന്‍ ,പിന്നെ പേര്‍ വെളിപ്പെടുത്താന്‍ ! ആഗ്രഹിക്കാത്ത ചില സുഹൃത്തുക്കളുമായി ഒരേ വീട്ടില്‍ താമസിക്കുന്നു.ഒരേ ഭക്ഷണം കഴിച്ചും ഒന്നിച്ചു സിനിമ കണ്ടും എന്തിനു പലപ്പോഴും ഷര്ട്ടുകള്‍ പോലും പരസ്പരം മാറിയിടുന്ന തരത്തിലുള്ള സൗഹൃദം.കേരളത്തിന്റെ പലയറ്റത്ത് നിന്നുള്ളവരാണ് ഞങ്ങള്‍.. ഞാന്‍ മലപ്പുറം ജില്ലയില്‍ നിന്ന് ,സുധി കോഴിക്കോട് ജില്ലയില്‍ നിന്ന് സുരേട്ടന്‍ തൃശ്ശൂരില്‍ നിന്ന് നമ്മുടെ ഈ കഥാ നായകന്‍ ശബരി മലക്കടുത്തുള്ള സ്ഥലത്തില്‍ നിന്നും.

അത് കൊണ്ട് തന്നെ ഒരു ചുവന്ന ഒമ്‌നി വാനില്‍ കേരളം ചുറ്റുന്ന ബിസിനസ്സ് യാത്രകളില്‍ ഇവരുടെയൊക്കെ വീടുകളിലാവും താമസവും ഭക്ഷണവും …ഇവരുടെയൊക്കെ അമ്മയെ ‘അമ്മ’ എന്ന് വിളിക്കുകയും എന്റെ ഉമ്മയെ ‘ഉമ്മ ‘ എന്ന് അവരും വിളിക്കുന്നത്ര അടുപ്പം.പെരുന്നാളും ഓണവും ഉത്സവങ്ങളും നോമ്പ് തുറയും ഒന്നിച്ചു ആഘോഷിച്ചു….
ഇതിനിടെയാണ് സുരേട്ടന്‍ ഒരു ശബരിമല ദര്ശനത്തിനു പോകാന്‍ തീരുമാനമെടുത്തത്. സ്വാഭാവികമായും സുധിയും കഥാനായകനും കൂടെ കൂടി .സുരേട്ടന്‍ നല്ല അസ്സല്‍ കമ്യൂണിസ്റ്റാണ് പക്ഷെ നല്ലയൊരു ഭക്തനും.. വര്ഗീയതയുടെ ലാഞ്ചന അടുത്ത് പോലും കടന്നു ചെല്ലാത്ത വ്യക്തിത്വം .

സുരേട്ടന്റെ വീട്ടില്‍ ആയിരുന്നു ‘കെട്ടു നിറ’. സുരേട്ടന്റെ വീട്ടിലെ രസകരമായ ഒരു കാര്യം പുള്ളിയുടെ പെങ്ങള്‍മാരുടെ പേരുക ള്‍ ‘സ്വര്ണം ‘ ‘തങ്കം’ എന്നൊക്കെയാണ്… പെങ്ങളെ കെട്ടിയവര്ക്ക് അമ്പതു കിലോ സ്വര്ണം കൊടുത്തു തങ്കം കൊടുത്തു എന്നൊക്കെ പുള്ളി തമാശ പറയുമായിരുന്നു.
മലയ്ക്ക് പോകുന്ന ദിവസം രാത്രി, പൂജയും കെട്ടു നിറയും കഴിഞ്ഞു അയ്യപ്പന്മാര്‍ മൂന്ന് പേരുടെയും കൂടെ ഞാനും വണ്ടിയില്‍ കയറി.. അവരെ ശബരി മല വരെ ഞാന്‍ അനുഗമിക്കുന്നുണ്ട് ..അവര്‍ ക്ഷേത്ര ദര്ശ നം കഴിഞ്ഞു വരുന്നത് വരെ വാനില്‍ ഇരിക്കാമെന്ന് തീരുമാനിച്ചു. യേശുദാസിന്റെ അയ്യപ്പ ഭക്തി ഗാനങ്ങളും കേട്ട് തണുത്ത കാറ്റെറ്റു രാത്രിയിലുള്ള യാത്ര രസകരമായിരുന്നു.
ഇടക്കിടെയുള്ള ചായകുടിയും ശരണം വിളികളുമായി വണ്ടി ഓടിത്തുടങ്ങി. ഇതിനിടെ സുബഹി ബാങ്ക് ( പ്രഭാതത്തിലുള്ള ബാങ്ക് ) വിളിച്ചപ്പോള്‍ സുധി ചോദിച്ചു ‘അസിക്ക് നമ്‌സ്‌കരിക്കെണ്ടേ?’ ഏതു സാഹചര്യത്തിലും അഞ്ചു നേരമുള്ള പ്രാര്ത്ഥ്‌ന ഞാന്‍ മുടക്കില്ല എന്ന് ഇവര്ക്കറിയാം ..പലപ്പോഴും സമയം കഴിയുന്നു ,പള്ളിയൊന്നും അടുത്തില്ല എങ്കില്‍ ഇവരുടെയൊക്കെ വീട്ടില്‍ നിന്ന് തന്നെ നമസ്‌കരിക്കും..ഇവരുടെയൊക്കെ അച്ഛനമ്മമാര്‍ അതിനു സൗകര്യം ചെയ്തു തരുന്നതില്‍ സന്തോഷമേ കാണിച്ചിട്ടുള്ളൂ …അടുത്തുള്ള പള്ളിയുടെ മുന്നില്‍ ബോഡി മുഴുവന്‍ ചന്ദന ക്കുറി പൂശിയ ,അയ്യപ്പന്റെ ഫോട്ടോയും മുന്നില്‍ വെച്ച ചുവന്ന മാരുതി ഒമ്‌നി നിന്നു.ഞാന്‍ നമസ്‌കാരം നിര്വ്വ ഹിച്ചു തിരിച്ചു വണ്ടിയില്‍ കയറി.വണ്ടി വീണ്ടും ശരണം വിളികളുമായി ശബരി മലയിലേക്കും….കാലങ്ങള്‍ കടന്നു പോയി ,ഇപ്പോള്‍ ഞങ്ങള്‍ പല സ്ഥലങ്ങളില്‍ ആയി ജീവിക്കുന്നു ,വ്യത്യസ്തമായ ജോലികള്‍ ചെയ്യുന്നു.

സുധി സിനിമാ രംഗത്ത് ചെന്നെയില്, ഞാന്‍ ഇവിടെ ദുബായില്‍ ,സുരേട്ടന്‍ കുവൈറ്റില്‍ നമ്മുടെ കഥ നായകന്‍ വേറെയൊരു ജി.സി.സി. രാജ്യത്തും .
സുക്കര്‍ ബര്ഗ് എന്ന കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍ ഫെയിസ് ബുക്ക് എന്ന സംവിധാനത്തിന്റെ സഹായത്തോടെ ഞങ്ങളെ ഒന്നിപ്പിച്ചു.
എല്ലാം പഴയ പോലെ ,സുരേട്ടന്‍ ഇപ്പോഴും ഭഗവതിയുടെയും ഇ.എം.എസിന്റെയും ചിത്രങ്ങള്‍ ഒരേ ദിവസം ഫെയിസ് ബുക്കില്‍ ഷെയര്‍ ചെയ്യുന്നു ,ഇന്‍ ബോക്‌സ് കളിലും വാട്‌സ് ആപ്പുകളിലുമായി സൗഹൃദം വീണ്ടും തളിര്ത്തു .ഫെയിസ് ബുക്ക് ജാതക പ്രകാരം മറ്റു രണ്ടു സുഹൃത്തുക്കള്‍ കമ്യൂണിസ്റ്റുകാരും നമ്മുടെ കഥാ നായകന് മോഡിയുടെ അപഹാരവുമുണ്ട്. മനുഷ്യന് ആശയങ്ങള്‍ പലവിധം സ്വാഭാവികം ..എനിക്ക് ധാരാളം സംഘപരിവാര്‍ സുഹൃത്തുക്കള്‍ ഉണ്ട്.
പക്ഷെ മനുഷ്യന്റെ മനസ്സിലേക്ക് വികലമായ പ്രത്യയ ശാസ്ത്രങ്ങ ള്‍ എത്ര കണ്ടു വിഷം കുത്തി വെക്കുന്നു എന്ന് മനസ്സിലായത് ഇപ്പോഴാണ്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിന്റെ പോരായ്മകളെ കുറിച്ച് ഞാന്‍ എഴുതിയ ഒരു ഫെയിസ് ബുക്ക് പോസ്റ്റ് ഇഷ്ടപ്പെടാതിരുന്ന കഥ നായകനായ സുഹൃത്ത് ,പോസ്റ്റിനു താഴെ
എന്നെ ‘അസീസ്’ എന്ന് ജീവിതത്തില്‍ ആദ്യമായി സംബോധന ചെയ്തു. .

ഇത്രയും കാലം ‘അസി’എന്ന് മാത്രം എന്നെ വിളിച്ച സുഹൃത്തിന് എന്റെ മുഴുവന്‍ പേര് വ്യക്തമാക്കുന്നതിലെ രാഷ്ട്രീയം വ്യക്തമാണ് ..സംവിധായകന്‍ കമലിനെ കമാലുദ്ദീന്‍ ആക്കിയ പോലെ എന്റെ മതം എന്തെന്ന് ഒന്ന് കൂടി വ്യക്തമാക്കണം അതാണ് ഉദ്ദേശം,സുഹൃത്തിന്റെ ഈ മാറ്റത്തില്‍ വളരെ വിഷമം തോന്നി. ഈ സുഹൃത്തിന്റെ, അച്ചന്‍ സ്വന്തം വീട്ടില്‍ എനിക്ക് നമസ്‌കരിക്കാന്‍ സൗകര്യം ചെയ്തു തന്ന വ്യക്തിയാണ് ,മണ്മറഞ്ഞ ആ മഹാ വ്യക്തിത്വത്തെ ഓര്ത്തു പോവുകയാണ് .നരേന്ദ്ര മോഡിക്ക് പാക്കിസ്ഥാന്‍ പ്രധാന മന്ത്രിയുടെ ജന്മദിനത്തിനു സര്‍പ്രൈസ് വിസിറ്റ് നല്കുവാനും കെട്ടിപ്പിടിക്കുവാനും,പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ അമ്മയ്ക്ക് സാരി കൊടുത്തയക്കാനും കഴിയുമ്പോള്‍ ;ഇന്ത്യക്കാരായ സഹോദരങ്ങളുടെ വയറ്റില്‍ ശൂലം കുത്തിയിറക്കുകയും സഹോദരിമാരുടെ സാരി അഴിക്കുകയും ചെയ്യുന്ന അണികളുടെ രാഷ്ട്രീയമത അന്ധത ഇത് പോലെയുള്ള സൗഹൃദങ്ങളെ ബാധിക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

നരേന്ദ്ര മോഡിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയും ജന്മ ദിനത്തില്‍ കാണുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന പോലെയുള്ളതിലും വലിയ ബന്ധമാണ് ഞാനും ഈ സുഹൃത്തും തമ്മില്‍ .
ഞാന്‍ ഇപ്പോള്‍ ഈ സുഹൃത്തിന്റെ വീട്ടില്‍ പോയാല്‍ പഴയ പോലെ ഒരു സൗഹൃദം സാധ്യമാണോ എന്ന് സംശയമാണ് ,പക്ഷെ സുഹൃത്തിന് മലപ്പുറത്തുള്ള എന്റെ വീട്ടില്‍ പഴയ പോലെ വരാം ..
എങ്കിലും എന്റെ ഉള്ളില്‍ ഒരു ഭയമുണ്ട് ..ലോക കാര്യങ്ങള്‍ അറിയാത്ത എന്റെ ഉമ്മ, സുഹൃത്ത് മോഡി ഭക്തനായ കാര്യം അറിയാതെ ഒരു പക്ഷെ നെയ്‌ചോറിനോടൊപ്പം ബീഫും വിളംബിയേക്കാം ..
കാരണം അവനു ബീഫു വളരെ ഇഷ്ടമായിരുന്നു എന്ന് ഉമ്മാക്ക് അറിയാം ..ആ സമയത്ത് ‘അയ്യോ ബീഫ്’ എന്ന് നിലവിളിച്ചു സുഹൃത്തിന്റെ പാര്ട്ടിക്കാര്‍ ഉത്തര്‍ പ്രദേശിലെ അഖ് ലാക്കിനെ ചെയ്ത പോലെ ചെയ്‌തേക്കുമോ എന്ന ഭയമാണ് എന്നില്‍ അവശേഷിക്കുന്നത്.
ഞാന്‍ ഈ കാര്യങ്ങള്‍ ഇവിടെ വിവരിച്ചത് നമ്മുടെ രാജ്യത്തിനെ ബാധിച്ച ഇരുട്ടിന്റെ ആഴം വ്യക്തമാകാനാണ്.എന്റെ സ്‌നേഹിതനോട് എനിക്ക് ഇപ്പോഴും സ്‌നേഹമാണ്….
പക്ഷെ സ്‌നേഹ ദീപ്തമായ അയല്‍പക്ക സൗഹൃദങ്ങളെ പോലും ഇത് ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഇന്ത്യ എന്ന മഹത്തായ രാജ്യമെന്ന യാഥാര്ത്ഥ്യതില്‍ നിന്നും ഭാരതമെന്ന അമൂര്ത്തമായ സങ്കല്പടത്തിലേക്ക് ഇത്തരം ആളുകളുടെ മനസ്സിനെ കൊണ്ട് പോകാന്‍ ശ്രമിക്കുകയാണ് ഇവര്‍.
ഹിന്ദുത്വം എന്ന പേര്‍ ഉച്ചരിക്കാന്‍ പോലും യോഗ്യതയില്ലാത്ത സംഘ പരിവാര്‍ പശുവിന്റെ പേരില്‍ മനുഷ്യനെ കൊല്ലുമ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫും പശു ഇറച്ചിയും കയറ്റുമതി ചെയ്യുന്ന രാജ്യം ഇപ്പോള്‍ നരേന്ദ്ര മോഡി ഭരിക്കുന്ന ഇന്ത്യയാണ് ,മന്‍ മോഹന്‍ സിങ്ങ് ഭരിക്കുമ്പോള്‍ ഇന്ത്യക്ക് ലോകത്തെ ബീഫ് കയറ്റുമതിയി ല്‍ രണ്ടാം സ്ഥാനമാണ് ഉണ്ടായിരുന്നത് ഇപ്പോള്‍ ഇന്ത്യ ഈ രംഗത്ത് ഒന്നമാതെത്തിയിരിക്കുന്നു.

എന്ത് കൊണ്ട് കേന്ദ്ര സര്ക്കാര്‍ ബീഫ് കയറ്റുമതി തടയുന്നില്ല ?കാരണം വ്യക്തം മുപ്പതിനായിരം കോടി രൂപയോളം വരുന്ന ഇന്ത്യയുടെ ബീഫ് ബിസിനസ്സിനു ചുക്കാന്‍ പിടിക്കുന്നത് ഉത്തരേന്ത്യയിലെ ആര്ഷ ഭാരത പാര്ട്ടിക്കാര്‍ തന്നെയാണ് എന്നതാണ്.ഒരു കിലോ ബീഫ് കൈ വെച്ച അഖ് ലാക്കിനെ അടിച്ചു കൊന്നെങ്കില്‍ ഒരു കൊല്ലത്തി ല്‍ 18,50,000 (പതിനെട്ടു ലക്ഷത്തി അമ്പതിനായിരം കിലോ) ബീഫ് വിദേശത്തേക്ക് കടത്തുന്ന നരേന്ദ്ര മോഡി സര്‍ക്കാരിനെ എന്ത് ചെയ്യണം?ഈ ബീഫ് നിരോധനം തന്നെ ആവശ്യത്തിനു കയറ്റി അയക്കുവാനുള്ള ബീഫ് ചുളുവില്‍ കിട്ടുവാനുള്ള മുതലാളിത്ത തന്ത്രമല്ലേ?കര്ഷ്‌കന് ബാധ്യതയായ പശുക്കളെ കുറഞ്ഞ വിലക്ക് അടിച്ചു മാറ്റി അറബികളുടെയും അമേരിക്കകാരുടെയും തീന്‍ മേശയി ല്‍ വിളംബുന്നതാണോ രാമരാജ്യം?പശുവിനെയും പുരോഹിതന്മാരെയും ക്ഷത്രിയനെയും മുന്നില്‍ നിര്ത്തി അഭിനവ വൈശ്യ ര്‍ നടത്തുന്ന വ്യാപാരത്തി ല്‍ കൊള്ളയടിക്കപ്പെടുന്നത് രാജ്യമാണ്,അനുഭവിക്കുന്നത് ഈ രാജ്യത്തെ ജനങ്ങള്‍ ആണ്.
പാക്കിസ്ഥാനിലേക്ക് കയറ്റി അയക്കുവാനുള്ളവരുടെ ലിസ്റ്റി ല്‍ ഈ രാജ്യത്തെ മുസ്ലീങ്ങ ള്‍ മാത്രമല്ല കറുത്തതും കുള്ളന്മാരുമായ ഭൂരിപക്ഷവും വരും ..
മനുസ്മൃതി കാണിച്ചു നൂറ്റാണ്ടുകള്‍ നമ്മളെ അടക്കി ഭരിച്ചവര്‍ക്കും ക്ഷേത്രങ്ങളില്‍ നിന്ന് അകറ്റിയവര്‍ക്കും ഇതൊക്കെ വളരെ നിസ്സാരമാണ്.
മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യപ്പെട്ട ഒരു ജനതയുടെ അവിവേകം രാജ്യത്തിനു നല്‍കിയ വില വളരെ വലുതാണ്.അത് കൊണ്ടാണ് ത്രേതാ യുഗത്തില്‍ ശ്രീ രാമനും ദ്വാപര യുഗത്തില്‍ ശ്രീ കൃഷ്ണനും മറ്റു ആയിരകണക്കിന് ഹൈന്ദവ രാജാക്കന്മാര്‍ മാറി മാറി ഭരിച്ചിട്ടും ഭൂരിപക്ഷ ഹിന്ദു വിഭാഗത്തിനു ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ 1936 നവംബര്‍ 12 വരെ കാത്തു നില്‌കേശണ്ടി വന്നത് ..കലാപങ്ങളും ഭീഷണികളും ഇവരുടെ കയ്യിലെ ഏറ്റവും ചെറിയ ആയുധങ്ങള്‍ മാത്രം.വിഭജിച്ചു ഭരിക്കുന്നവരുടെ ബ്രഹ്മാസ്ത്രങ്ങളില്‍ ഏകാധിപത്യവും പീഡനങ്ങളും ഉള്‍പ്പെടും എന്നത് കരുതിയിരിക്കുക.
പക്ഷെ ഇവര്‍ ഭയക്കുന്നത് കേരളത്തിലെ ചിന്തിക്കുന്ന, ചോദ്യം ചെയ്യുന്ന സമൂഹത്തെയാണ് .
ജാതി മേന്മയും മത നിയമങ്ങളും പറഞ്ഞു സവര്ണ്ണന്‍ കയ്യടക്കിയ ഭൂമി, വിപ്ലവത്തിലൂടെ നേടിയെടുത്ത മഹത്തായ പാരമ്പര്യമുണ്ട് കേരളത്തിന്.സവര്ണ്ണ ഫാസിസ്റ്റുകള്‍ ഭയക്കുന്നതും ഇതാണ്. മസ്തിഷ്‌കം പണയം വെക്കാത്ത ഇന്ത്യക്കാര്‍ ഉണരുന്നതോട് കൂടി തകരുന്നതേയുള്ളൂ തിന്മയുടെ ഈ വന്‍ കോട്ടകള്‍ .

2 Comments

 • leojayan Reply

  January 31, 2018 at 12:14 am

  സ്‌നേഹ ദീപ്തമായ അയല്‍പക്ക സൗഹൃദങ്ങളെ പോലും മതം ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു.

  നോവിക്കുന്ന സത്യം …അസി 🙁

 • leojayan Reply

  January 31, 2018 at 12:26 am

  ക്രിസ്ത്യൻ പള്ളികളും
  അമ്പലവും, പാളയം മുസ്‌ലിം പള്ളിയും
  ഒരു മതിലിന്റെ മാത്രം വേര്തിരിവുള്ള. . .
  .
  എന്നും ഞാൻ, ഞങ്ങൾ അഹങ്കരിച്ചിരുന്ന
  എന്റെ തിരുവനന്തപുരം 🙁 🙁
  .
  അതും ഇന്ന് മാറിത്തുടങ്ങിയിരിക്കുന്നു.
  ഞാനും, സൗദിയിലെ ഹാജയും, നാട്ടിലെ തോമസും
  വല്ലാത്ത ഭീതിയോടെയാണ് ഇതിനെ വീക്ഷിക്കുന്നത്
  .
  leojayan

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password