ശുചിമുറി സൗകര്യമില്ലാത്ത വീടുകളില്‍ സൗജന്യ റേഷന്‍ അരി നല്‍കരുതെന്ന ഉത്തരവ് കിരണ്‍ ബേദി മരവിപ്പിച്ചു
പുതുച്ചേരി: ശുചിമുറി സൗകര്യമില്ലാത്ത വീടുകളില്‍ സൗജന്യ റേഷന്‍ അരി നല്‍കരുതെന്ന ഉത്തരവ് പുതുച്ചേരി ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി മരവിപ്പിച്ചു. പ്രതിപക്ഷമുള്‍പെടെയുള്ളവരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്. ഉത്തരവ് ഏകാധിപത്യപരമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പാവപ്പെട്ട ജനങ്ങളെ അപമാനിക്കാനാണ് ഗവര്‍ണറിന്റെ ശ്രമമെന്ന് അണ്ണാ ഡി.എം.കെ എം.എല്‍.എ എ.അന്‍പളകന്‍ കുറ്റപ്പെടുത്തി. നഗരങ്ങള്‍ ശുചിയാക്കാന്‍ സ്വകാര്യ കമ്പനികള്‍ക്കു കോടികളാണ് നല്‍കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രാമങ്ങളിലും ഇതേ പദ്ധതി കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ്. ഗ്രാമങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് ഭരണതലത്തിലുള്ളവരാണ് കുറ്റക്കാരെന്നും അദ്ദേഹം വിമര്‍ശിച്ചു.
അതിനിടെ, വിശദീകരണവുമായി കിരണ്‍ ബേദി രംഗത്തെത്തി. ജൂണ്‍ അവസാനത്തോടെ പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനത്തില്‍നിന്ന് പുതുച്ചേരിയെ മുക്തമാക്കണമെന്ന് മാത്രമാണ് ഈ നിര്‍ദ്ദേശത്തിലൂടെ ഉദ്ദേശിച്ചതെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍, ഉത്തരവ് തെറ്റായാണ് വ്യാഖ്യാനിച്ചത്. അതുകൊണ്ടുതന്നെ മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാനും പരിസരം ശുചിയാക്കാനും ജനങ്ങള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുകയാണ്. നേരത്തെ പറഞ്ഞ കാര്യങ്ങളെല്ലാം അതുവരെ മരവിപ്പിക്കുന്നു – ബേദി വ്യക്തമാക്കി.
നേരത്തെ, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ശുചീകരണപ്രവര്‍ത്തനങ്ങളിലുള്ള മെല്ലെപ്പോക്കിനെ കിരണ്‍ ബേദി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
0 Comments