All for Joomla The Word of Web Design

സാറ എന്റേതു മാത്രമാണ്, ഞാന്‍ അവളെ വിവാഹം കഴിക്കും,

മുംബൈ :വണ്‍വേ പ്രേമം എന്നത് പലര്‍ക്കും ജീവിതത്തില്‍ പലരോടും തോന്നിയിട്ടുണ്ടാവാം. പല കാരണങ്ങള്‍കൊണ്ടും അവ ഉള്ളില്‍ കിടന്ന് എരിഞൊടുങ്ങാറാണ് പതിവ്.എന്നാല്‍ ദേബ്കുമാര്‍ ബെയ്തി എന്ന യുവാവിന് കലശലായ വണ്‍വേ പ്രോമം ആരോടെന്നല്ലേ. സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പ്രിയപുത്രി സാറയോട്. പോലീസ് പൊക്കി അകത്തിട്ടിട്ടും അയാള്‍ ഇഷ്ടം ആവര്‍ത്തിച്ചു.സാറ എന്റേതു മാത്രമാണ്, ഞാന്‍ അവളെ വിവാഹം കഴിക്കും, അവളെ മറ്റാരും സ്വന്തമാക്കാന്‍ അനുവദിക്കില്ല…സാറയെ ശല്യം ചെയ്തതിന് അറസ്റ്റിലായ യുവാവ് ചോദ്യം ചെയ്യല്‍ വേളയില്‍ ആവര്‍ത്തിച്ചതാണ് ഈ വാക്കുകള്‍.
സച്ചിന്റെ വീട്ടിലെ ഫോണിലേയ്ക്ക് തുടര്‍ച്ചയായി വിളിച്ചതും സാറയെ ശല്യം ചെയ്തതും കണക്കിലെടുത്താണ് ദേബ്കുമാര്‍ ബെയ്തി എന്ന 32 കാരനെ അറസ്റ്റു ചെയ്തത്. എന്നാല്‍, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലും ഇയാള്‍ നിലപാട് മാറ്റിയില്ല. താന്‍ സാറയെ നിരവധി തവണ പിന്തുടര്‍ന്നിട്ടുണ്ടെന്നും അവളെ ഒരിക്കലും വിട്ടുപോകില്ലെന്നും ദേബ്കുമാര്‍ ആവര്‍ത്തിക്കുന്നതായി പോലീസ് പറഞ്ഞു.


ജനുവരി 11 വരെ ദേബ്കുമാര്‍ പോലീസ് കസ്റ്റഡിയിലായിരിക്കും. തുടര്‍ച്ചയായി 20 തവണയെങ്കിലും ഇയാള്‍ സച്ചിന്റെ വീട്ടിലേയ്ക്ക് വിളിച്ചിരുന്നു. ഇതിനിടെ, സാറയെ തട്ടിക്കൊണ്ടു പോകുമെന്ന ഭീഷണിയും യുവാവിന്റെ ഭാഗത്തു നിന്നും ഉണ്ടായി. ഇയാള്‍ കുറച്ചുനാളായി വിഷാദരോഗത്തിന് അടിമയാണെന്നാണ് വിവരം.ഏതായാലും സാറക്ക് നേരെയുള്ള ഭീഷണിയുടെ അടിസ്ഥാനത്തില്‍ കുടുംബത്തിനുള്ള സുരക്ഷ ശക്തമാക്കിയതായി പോലീസ് അറിയിച്ചു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar