സാഹിത്യകാരന്‍ എം സുകുമാരന്‍ അന്തരിച്ചു.

തിരുവനന്തപുരം: സാഹിത്യകാരന്‍ എം സുകുമാരന്‍(75) അന്തരിച്ചു. തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.യ്തു. 1963ല്‍ തിരുവനന്തപുരത്ത് അക്കൗന്റ് ജനറല്‍ ഓഫീസില്‍ ക്ലര്‍ക്ക്. 1974ല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍വീസില്‍നിന്നും ഡിസ്മിസ് ചെയ്യെപ്പട്ടു. സംഘഗാനം, ഉണര്‍ത്തുപാട്ട് എന്നീ കഥകള്‍ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട് . കവയിത്രി രജനി മന്നാടിയാര്‍ മകളാണ്.
അദ്ദേഹത്തിന്റെ മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ എന്ന പുസ്തകത്തിന് 1976ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
‘പിതൃതര്‍പ്പണം’ 1992 ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരം നേടി. ജനിതകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. മികച്ച കഥയ്ക്കുള്ള ചലച്ചിത്ര അവാര്‍ഡ് (കേരള ഗവ.) 1981ല്‍ ശേഷക്രിയയ്ക്കും 95ല്‍ കഴകത്തിനും ലഭിച്ചു. 2006ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം അദ്ദേഹത്തിന്റെ ‘ചുവന്ന ചിഹ്നങ്ങള്‍’ എന്ന ചെറുകഥാസമാഹാരത്തിനു ലഭിച്ചു.
മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍,ശേഷക്രിയ എന്നിവയാണ് പ്രധാന കൃതികള്‍
0 Comments