സുഡാൻ ചരിത്രകാരൻ യൂസഫ് ഫാദൽ ഹസനാൻ ഷാർജ സാംസ്കാരിക വ്യക്തിത്വം

.ഷാർജ . 12 ദിവസം നീണ്ടുനിൽക്കുന്ന പുസ്തകമേളയുടെ ഉദ്ഘാടന ദിനത്തിൽ സദസുമായി സംവദിച്ച അദ്ദേഹം ‘ചരിത്രം എഴുതുന്നതിലും ക്രോണിക്കിൾ ചെയ്യുന്നതിലും’ തൻറെ അനുഭവങ്ങൾ പങ്കുവെച്ചു.
ആഫ്രിക്കയിലെയും ഏഷ്യയിലെയും ഗവേഷണ, ഡോക്യുമെൻറേഷൻ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്നതിൻ നടത്തിയ ഗണ്യമായ ശ്രമങ്ങൾക്ക് 2022 ലെ ‘സാംസ്കാരിക വ്യക്തിത്വം’ ആയി അംഗീകരിക്കപ്പെട്ട 90 കാരനായ യൂസുഫ് ഫദൽ ഹസൻ 30 ലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രമുഖ ഗവേഷകനായ അദ്ദേഹം സുഡാനീസു് പൈതൃകം, ഗവേഷകരുടെ സംഘങ്ങളെ നയിച്ചതു്, ഖാർട്ടൂം സർവകലാശാലയുടെ പ്രസിഡൻറു്, പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ടു്.
അവിടുത്തെ മഹാമനസ്കത അന്നുമുതൽ ഇന്നുവരെ നമുക്ക് താങ്ങും തണലുമാൺ.
യു. എ. ഇ. യുടെ ധാർമികവും ഉദാരവുമായ പിന്തുണ ഞങ്ങളുടെ പ്രവർത്തനത്തെ സമ്പന്നമാക്കി.
സുഡാനി ചരിത്രകാരൻ പറഞ്ഞു.
സുഡാൻറെ ചരിത്രത്തിലും ജനസംഖ്യാശാസ്ത്രത്തിലും അറബ് ലോകത്തിൻറെയും അവിടുത്തെ ജനങ്ങളുടെയും അടുത്ത ബന്ധങ്ങളെയും സ്വാധീനത്തെയും കുറിച്ച് ഡോ ഹസൻ സംസാരിച്ചു.
അറബികളില്ലാത്ത ലോക ചരിത്രം എന്താണു് എന്നു് അദ്ദേഹം സദസ്സിനോടു് ചോദിച്ചു.
സുഡാനിലേക്കുള്ള അറബികളുടെ കുടിയേറ്റത്തെക്കുറിച്ചായിരുന്നു എൻറെ സർവകലാശാലാ പ്രബന്ധം. അത് പിന്നീട് ഭാവിയെക്കുറിച്ചുള്ള എൻറെ ചിന്തകളെ സ്വാധീനിച്ച ഭണ്ഡാരമായി മാറി. സുഡാനിലെ ജനങ്ങളുടെ ജീവിതത്തിലേക്ക് ആ പഠനം പ്രകാശം പരത്തി .

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar