All for Joomla The Word of Web Design

സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രാബല്യത്തില്‍

മസ്‌കറ്റ്: 2018 ജനുവരി മുതല്‍ ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രാബല്യത്തില്‍ വരുമെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്. പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക കമ്മറ്റി രൂപികരിക്കും. ഒമാനിലെ,സ്വകാര്യ മേഖലയിലെ ജീവനക്കാരുടെആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിന്റയെ മേല്‍നോട്ടത്തിനായി/ഇന്‍ഷുറന്‍സ് കമ്ബനികള്‍ , ആരോഗ്യ പരിചരണ കേന്ദ്രങ്ങള്‍, ഔഷധശാലകള്‍, സ്വകാര്യ കമ്ബനികള്‍ എന്നിവയുടെ പ്രതിനിധികളെ ഉള്‍പെടുത്തി, ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍പ്രത്യേക കമ്മറ്റി രൂപീകരിക്കുമെന്ന്‌വൈസ് പ്രസിഡന്റ് റിദ ജുമാ മൊഹമ്മദ് അലി വ്യക്തമാക്കി.

ഇന്‍ഷുറന്‍സ് പ്രീമിയം ഉള്‍പെടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ രൂപീകരിക്കപെടുന്ന കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.ഒമാനില്‍ സ്വകാര്യാ മേഖലയിലും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതോടു കൂടി, രാജ്യത്തെ ആരോഗ്യ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ക്കും വികസനങ്ങള്‍ക്കും വഴി തുറക്കുമെന്നും വിലയിരുത്തപെടുന്നു.

ഒമാന്‍ തൊഴില്‍ നിയമത്തിലെ മുപ്പത്തി മൂന്നാം വകുപ്പിന്‍ പ്രകാരമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള മന്ത്രാലയത്തിന്റെ തീരുമാനം എല്ലാ തൊഴില്‍ ഉടമകളും ജീവനക്കാര്‍ക്ക് നടപ്പിലാക്കണമെന്നും ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആവശ്യപെട്ടിട്ടുണ്ട്. ഇതര ജിസിസി രാജ്യങ്ങളില്‍ സ്വകാര്യ മേഖലയില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാണെങ്കിലും ഒമാനില്‍ ഇതുവരെയും നിര്‍ബന്ധമായിരുന്നില്ല

ഒമാനില്‍ സ്ഥിര താമസക്കാരായ വിദേശികള്‍ പുലര്‍ത്തേണ്ട ധാര്‍മ്മിക മൂല്യങ്ങള്‍ ഉള്‍പ്പടെ രാജ്യത്ത് നിലനില്‍ക്കുന്ന സംസ്‌കാരങ്ങളെയും മാര്‍ഗ്ഗരേഖയില്‍ പ്രതിപാദിക്കുന്നു. വിശ്വാസം, സംസ്‌കാരം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് മാര്‍ഗരേഖ പൂര്‍ണമായും പ്രതിപാദിക്കുന്നുണ്ട്. 2008ലാണ് ഒമാനില്‍ മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നത്.കൂടാതെ വിവിധ മതങ്ങളുടെ ആചാരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അവകാശങ്ങളും, രാജ്യത്തെ മതപരമായ സഹിഷ്ണതയെ കുറിച്ചും മാര്‍ഗ്ഗരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദേശ തൊഴിലാളികള്‍ക്ക് രാജ്യത്ത് സ്ഥിരമായി താമസിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍, തൊഴിലാളി സംഘടനയിലുള്ള അംഗ്വത്വമെടുക്കല്‍, രാജ്യത്ത് നിലവിലുള്ള തൊഴിലാളി യൂണിയനുകളെയും കുറിച്ച് മാര്‍ഗ്ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar