All for Joomla The Word of Web Design

സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുന്ന വിധം

പുതിയ ജോലിക്ക് യു.എ.ഇയില്‍ വരുന്നവര്‍ 2018 ഫെബ്രുവരി 4 മുതല്‍ 5 വര്‍ഷത്തെ ക്യാരക്ടര്‍ & കോണ്ടാക്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കേണ്ടതുണ്ട്. ഇതെങ്ങെനെ ലഭിക്കുമെന്ന് നിരവധി ആളുകള്‍ അന്വേഷിച്ചുതുടങ്ങി. ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമം,അതുകൊണ്ട് വിശദീകരിക്കുന്നു.

അതതു താമസ സ്ഥലത്തെ ,പഞ്ചായത്ത് പരിധിയിലുള്ള
തഹസില്‍ദാര്‍ക്ക് അപേക്ഷ തയ്യാറാക്കി ( പ്രത്യേക ഫോര്‍മ്മാറ്റ് ഇല്ലാ) 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് വില്ലേജ് ഓഫീസര്‍ക്ക് നല്‍കുക.
1.റേഷന്‍ കാര്‍ഡ്
2.ഐഡന്റിറ്റി കാര്‍ഡ്
3. പോലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ്
4.പാസ്സ്‌പോര്‍ട്ട് കോപ്പി
എന്നിവയുടെ പകര്‍പ്പ് സഹിതമാണ് അപേക്ഷ നല്‍കേണ്ടത്.അന്വേഷണ റിപ്പോര്‍ട്ട് വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് നല്‍കും. അതുപ്രകാരം തഹസില്‍ദാര്‍ ക്യാരക്ടര്‍ & കോണ്ടാക്റ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണു.
ലഭിച്ച സര്‍ട്ടിഫിക്കറ്റ് നോട്ടറി അറ്റസ്റ്റേഷന്‍.
കേരള ഗവ. സെക്രട്ടറിയേറ്റ് ഹോം ഡിപ്പാര്‍ട്ട്‌മെന്റ് അറ്റസ്റ്റേഷന്‍,
തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റ് അറ്റസ്റ്റേഷന്‍ എന്നിവ നടത്തി യു.എ.ഇയില്‍ ചെന്നതിനു ശേഷം minitsry of foreign affairs attestation, legal transilation to Arabic, – ministry of justice attestation, എന്നിവയ്ക്ക് ശേഷംയു.എ.ഇയിലെ ജോലി ആവശ്യത്തിലേക്ക് നല്‍കാവുന്നതാണു.

യു.എ.ഇ.യില്‍ തൊഴില്‍ വിസ ലഭിക്കണമെങ്കില്‍ ഇന്നു മുതല്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എല്ലാ വിദേശ തൊഴിലാളികളും സ്വന്തം നാട്ടില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് തൊഴില്‍ വിസക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ ഹാജരാക്കണം. ആയമാരടക്കമുള്ള എല്ലാ വീട്ട് തൊഴിലാളികള്‍ക്കും പുതിയ നിയമം ബാധകമാണ്. 5 വര്‍ഷമായി സ്ഥിരമായി എവിടേയാണോ താമസിക്കുന്നത് അവിടെ നിന്നാണ് രേഖകള്‍ ഹാജരാക്കേണ്ടത്. 5 വര്‍ഷത്തിനുള്ളില്‍ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്തിട്ടുണ്ടെങ്കില്‍ അവിടെ നിന്നെല്ലാം സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. മൂന്ന് മാസമാണ് ഒരു സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. നാട്ടില്‍ നിന്നും ഉണ്ടാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന യു.എ.ഇ.യുടെ നയതന്ത്ര കാര്യാലയങ്ങളില്‍ നിന്നും അറ്റസ്റ്റും ചെയ്യണം. യു.എ.ഇ.യില്‍ നിലവിലുള്ള വിസ പുതുക്കണമെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെങ്കിലും വിസ മാറുകയാണങ്കില്‍ സ്വഭാവ രേഖ ഹാജരാക്കണം. ജോലിക്കാന്റെ ആശ്രിതര്‍ക്ക് വിസക്ക് അപേക്ഷിക്കുമ്പോള്‍ പുതിയ രേഖ ആവശ്യമില്ല. യു.എ.ഇ.യില്‍ 45 ലക്ഷം വിദേശ തൊഴിലാളികളാണ് ജീവിക്കുന്നത്.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar