സ്വർണ താളുകളിൽ നിർമിച്ച ഖുർആൻ; പതിനൊന്നാം നൂറ്റാണ്ടിലെ അപൂർവ കയ്യെഴുത്തുപ്രതി

ഷാർജ പുസ്തകോത്സവത്തിന്റെ ശ്രദ്ധാകേന്ദ്രമായി സ്വർണ താളുകളിൽ നിർമിച്ച ഖുർആൻ; പതിനൊന്നാം നൂറ്റാണ്ടിലെ അപൂർവ കയ്യെഴുത്തുപ്രതി

ഷാർജ: ഷാർജ അന്താരാഷ്ട പുസ്തകോത്സവത്തിന്റെ ശ്രദ്ധാകേന്ദ്രമായി സുവർണ്ണ ഖുർആൻ. ഇസ്‌ലാമിക പൈതൃകത്തിന്റെ സമ്പന്നത വിളിച്ചോതുന്ന പ്രദർശനത്തിലാണ് സുവർണ്ണ ഖുർആനിന്റെ സൂക്ഷ്മമായി രൂപകൽപ്പന ചെയ്ത ഒരു പകർപ്പ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. കയ്യെഴുത്തു പ്രതിയായ ഈ ഖുർആൻ 11-ാം നൂറ്റാണ്ടിലോ 12-ാം നൂറ്റാണ്ടിലോ ഉള്ളതാണ്. അക്കാലത്തെ പ്രശസ്തനായ പേർഷ്യൻ പ്രകാശകനും കാലിഗ്രാഫറുമായ ഇബ്‌നു അൽ-ബവ്വാബിന്റെ മാസ്റ്റർ വർക്കാണ് ഈ ഖുർആൻ.

ഇതിന്റെ യഥാർത്ഥ കയ്യെഴുത്തുപ്രതി മ്യൂണിക്കിലെ ബവേറിയൻ സ്റ്റേറ്റ് ലൈബ്രറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. അക്കാലഘട്ടത്തിൽ നിർമ്മിച്ച പത്ത് കോപ്പികളുള്ള ഒരു പരിമിത പതിപ്പാണ് ഈ ഖുർആൻ. ഈ പുരാതന ശേഷിപ്പിന്റെ കൃത്യമായ വലുപ്പവും ശൈലിയും ദൃശ്യാനുഭവവും ഉപയോഗിച്ച പിന്നീട് അച്ചടിച്ച 300 പകർപ്പുകളിൽ ഒന്നാണ് ഷാർജയിൽ പ്രദർശിപ്പിക്കുന്നത്.

ഈ ഖുറാൻ ഒരു യഥാർത്ഥ കലാസൃഷ്ടിയാണ്, സ്വർണ്ണം പൂശിയ കടലാസിൽ വിശുദ്ധ വാചകങ്ങൾ കറുത്ത നാസ്ഖ് കഴ്‌സീവ് എഴുത്ത് ആലേഖനം ചെയ്യുന്നു” അദേവ റെയർ കളക്ഷൻസ് – നെ പ്രതിനിധീകരിച്ച് എക്സിബിറ്റർ ഫ്ലോറിയൻ സ്ട്രൂൾസ് പറഞ്ഞു. “കൈയെഴുത്തുപ്രതിയിൽ സാങ്കൽപ്പികതയ്ക്ക് അതീതമാഅലങ്കാരങ്ങളുണ്ട്, കൈയെഴുത്തുപ്രതി കലയുടെ ലോകത്ത് അതുല്യമാണ്.” – അദ്ദേഹം വ്യക്തമാക്കി.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar