All for Joomla The Word of Web Design

സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്സു​മാ​ർ പ​ണി​മു​ട​ക്കാ​രം​ഭി​ച്ചു

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്സു​മാ​ർ പ​ണി​മു​ട​ക്കാ​രം​ഭി​ച്ചു. യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഹ്വാ​ന​പ്ര​കാ​രം ഇ​ന്ന് രാ​വി​ലെ ഏ​ഴു​ മു​ത​ൽ 24 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ച ന​ഴ്സു​മാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി ചേ​ർ​ത്ത​ല കെ​വി​എം ആ​ശു​പ​ത്രി​യ്ക്ക് മു​ന്നി​ലെ സ​മ​ര​പ​ന്ത​ലി​ൽ എത്തി.
ആ​റു​മാ​സം പി​ന്നി​ട്ട സ​മ​ര​ത്തി​നും യു​എ​ൻ​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ജ​ന​പാ​ൽ അ​ച്യു​ത​ൻ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​ര​ത്തി​നും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള യു​എ​ൻ​എ പ്ര​വ​ർ​ത്ത​ക​ർ പു​ല​ർ​ച്ചെ​മു​ത​ൽ ചേ​ർ​ത്ത​ല​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.
അ​ര​ല​ക്ഷം ന​ഴ്സു​മാ​ർ ചേ​ർ​ത്ത​ല​യി​ലെ​ത്തു​മെ​ന്നാ​ണ് സം​ഘ​ട​ന പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ആ​ശു​പ​ത്രി​ക്കു ​മു​ന്നി​ൽ ദേ​ശീ​യപാ​ത ഉ​പ​രോ​ധി​ച്ച സ​മ​ര​ക്കാ​ർ​ക്കു​ നേ​രെ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​യി​ൽ നി​റ​യ്ക്ക​ൽ സ​മ​ര​ത്തി​ന് യു​എ​ൻ​എ ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഐ​സി​യു എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ങ്ങ​ളി​ലൊ​ഴി​കെ​യു​ള്ള ന​ഴ്സു​മാ​രാ​ണ് പ​ണി​മു​ട​ക്ക് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.
ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലെ സ​മ​രം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​നേ​ജ്മെ​ന്‍റ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ആ​ശു​പ​ത്രി​ക്കു ​മു​ന്നി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൻ പോലീസ് സംഘവും ക്യാന്പ് ചെയ്യുന്നുണ്ട്.

കെ​വി​എം ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രു​ടെ സ​മ​രം സ​മ​വാ​യ​മാ​യി​ല്ല‌.

ആ​ല​പ്പു​ഴ: ആ​റ് മാ​സ​ത്തോ​ള​മാ​യി തു​ട​രു​ന്ന ആ​ല​പ്പു​ഴ കെ​വി​എം ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രു​ടെ സ​മ​രം സ​മ​വാ​യ​മാ​യി​ല്ല‌. സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ തൊ​ഴി​ൽ മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ഴ്സു​മാ​രും മാ​നേ​ജ്മെ​ന്‍റും ന​ട​ത്തി​യ ച​ർ​ച്ച സ​മ​വാ​യ​മാ​കാ​തെ പി​രി​ഞ്ഞു. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി ഈ ​മാ​സം എ​ട്ടി​ന് വീ​ണ്ടും ച​ർ​ച്ച ന​ട​ത്തും.

സേ​വ​ന പാ​ര​മ്പ​ര്യ​മു​ള്ള ര​ണ്ട് ന​ഴ്സു​മാ​രെ ട്രെ​യി​നി​ക​ളെ​ന്ന് മു​ദ്ര​കു​ത്തി അ​ന്യാ​യ​മാ​യി പു​റ​ത്താ​ക്കി​യ​താ​ണ് ചേ​ര്‍​ത്ത​ല കെ​വി​എം ആ​ശു​പ​ത്രി​യി​ലെ സ​മ​ര​ത്തി​നാ​ധാ​രം. സ​മ​രം ഒ​ത്തു​തീ​ര്‍​പ്പാ​ക്കു​ന്ന​തി​ന് മ​ന്ത്രി ഡോ.​തോ​മ​സ് ഐ​സ​കും മ​ന്ത്രി പി. ​തി​ലോ​ത്ത​മ​നും ഒ​ന്നി​ലേ​റെ ത​വ​ണ ന​ട​ത്തി​യെ​ങ്കി​ലും മാ​നേ​ജ്മെ​ന്‍റ് അ​യ​ഞ്ഞി​രു​ന്നി​ല്ല.

ഭാ​ര​ത് ആ​ശു​പ​ത്രി സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യി

തി​രു​വ​ന​ന്ത​പു​രം:​ കോ​ട്ട​യം ഭാ​ര​ത് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്നു​വ​രു​ന്ന സ​മ​ര​ത്തി​ന് ലേ​ബ​ർ ക​മ്മീ​ഷ​ണ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ഒ​ത്തു​തീ​ർ​പ്പാ​യി. ജീ​വ​ന​ക്കാ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കി​ക്കൊ​ണ്ടു​ള്ള തീ​രു​മാ​ന​മാ​ണ് ച​ർ​ച്ച​യി​ൽ കൈ​ക്കൊ​ണ്ട​ത്.
ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ കെ.​ബി​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​ഡി​ഷ​ണ​ൽ ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ എ​സ്.​തു​ള​സീ​ധ​ര​ൻ, കോ​ട്ട​യം ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ ആ​ർ.​ഗോ​പ​കു​മാ​ർ, മാ​നേ​ജ്മെ​ന്‍റ്, യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

ഹർജി സുപ്രീംകോടതി തള്ളി.

ന്യൂഡൽഹി: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശന്പള വർധനവിനെതിരേ ആശുപത്രി മാനേജ്മെന്‍റുകൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. സർക്കാർ നിയോഗിച്ച മിനിമം വേജസ് കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പാക്കരുതെന്നും തങ്ങളുടെ ഭാഗം പരിഗണിക്കാതെയാണ് കമ്മിറ്റി തീരുമാനമെടുത്തതെന്നും ചൂണ്ടിക്കാണിച്ചാണ് മാനേജ്മെന്‍റുകൾ കോടതിയെ സമീപിച്ചത്. ഈ ഹർജി ആദ്യം പരിഗണിച്ചപ്പോൾ മിനിമം വേജസ് കമ്മിറ്റി ശിപാർശകൾ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ ഇന്നും വീണ്ടും പരിഗണിച്ചപ്പോഴാണ് ഹർജി തള്ളിയത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar