All for Joomla The Word of Web Design

സ്‌പോര്‍ട്‌സ് ഷൂ ഇനി യാത്രാ ടിക്കാറ്റാകും

വിചിത്രം വിസ്മയം …!

അഡിഡാസ് സ്‌പോര്‍ട്‌സ് ഷൂസ് ഇനി ബെര്‍ലിന്‍ നഗരത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് ടിക്കറ്റ് പഴഞ്ചന്‍ ‘കാര്‍ഡ്’ ടിക്കറ്റുകള്‍ കണ്ടുവളര്‍ന്നവരാണു നമ്മള്‍ ….തുടര്‍ന്ന് ,തീവണ്ടി ,ബസ്,ട്രാം, മെട്രോ, ബോട്ടു,വിമാന യാത്രയ്ക്കായി എന്തെല്ലാംതരം ടിക്കറ്റുകള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു ..ഒടുവില്‍ ടിക്കറ്റുകളേ വേണ്ടാന്നും വന്നു …..ഒക്കെ നമ്മുടെ പോക്കറ്റിലെ മൊബെയിലില്‍ ഒതുങ്ങുന്ന ഒരു കോഡിലായി.. എന്നാല്‍ അതൊക്കെ പഴംകഥയാക്കിക്കൊണ്ടു ജര്‍മന്‍ തലസ്ഥാന നഗരമായ ബെര്‍ലിനിലെ പൊതു ഗതാഗതവിഭാഗം ഇതുവരെ കേട്ടിട്ടിട്ടില്ലാത്ത സങ്കല്പിക്കുവാന്‍പോലും കഴിയാതിരുന്ന ഒരു രീതി അവതരിപ്പിച്ചിരിക്കുന്നു.. 180 യൂറോകൊടുത്തു നിങ്ങള്‍ ഒരു അഡിഡാസ് സ്‌പോര്‍ട്‌സ് ഷൂസ് വാങ്ങിയാല്‍ ഒരു വര്‍ഷം നിങ്ങള്‍ക്കു ബെര്‍ലിന്‍ നഗരത്തില്‍ എവിടെയും ട്രാം, ബസ് ,മെട്രോ യാത്ര നടത്താം.. ട്രാന്‍സ്‌പോര്‍ട് ടിക്കറ്റിനു സമാനമായ ചിപ്പ് ഘടിപ്പിച്ച ഷൂസുകള്‍ ജനുവരി പതിനാറുമുതല്‍ ട്രാന്‍സ്‌പോര്‍ട് ടിക്കറ്റുകളായി അംഗീകരിക്കപ്പെടും , ഇതിനായി പ്രത്യക തരാം ചിപ്പ് റീഡറുകളും സ്ഥാപിച്ചിട്ടുണ്ട്.. പ്രവേശിക്കുന്ന വാതിലുകളില്‍ ആണ് ഇത് സ്ഥാപിച്ചിട്ടുള്ളത് .. ബെര്‍ലിന്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസിന്റെ തൊണ്ണൂറാം വാര്‍ഷികം ആഘോഷിക്കുന്നതിലേക്കാണ് പ്രമുഖ സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മ്മാതാക്കളായ അഡിഡാസ്മായി അങ്ങേയറ്റം വിചിത്രമായ ഈ ടിക്കറ്റ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്..ജനുവരി 16 മുതല്‍ ഡിസംബര്‍ 31 വരെയാണ് സ്‌പോര്‍ട്‌സ് ഷൂ ടിക്കറ്റ് ആകുന്നതു.
ഡോ. മുഹമ്മദ് അഷ്‌റഫ്

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar