ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ദോഹ: മിഡില്‍ഈസ്റ്റ് ചന്ദ്രികയുടെ അഷ്റഫ് തൂണേരിയാണ് പ്രസിഡന്റ്. ജനറല്‍ സെക്രട്ടറിയായി കേരളശബ്ദം, വീക്ഷണം പ്രതിനിധി ഐ.എം.എ. റഫീക്കിനെയും ട്രഷററായി മംഗളത്തിലെ മുഹമ്മദ് ഷഫീക്കിനെയും തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റ് അഹമ്മദ് പാതിരപ്പറ്റ(സുപ്രഭാതം), സെക്രട്ടറി ഓമനക്കുട്ടന്(കൈരളി ടീവി) എന്നിവരാണ് മറ്റു ഭാരവാഹികള്‍. അഹമ്മദ്കുട്ടി ആറളയില്‍(ദേശാഭിമാനി), റോബിന് ജോര്‍ജ് (ജീവന് ടീവി), ഫിറോസ് അഹമ്മദ്, മുഹമ്മദ് അലി(ഗള്‍ഫ് ടൈംസ്) എന്നിവരാണ് നിര്‍വാഹക സമിതി അംഗങ്ങള്‍. മുന്‍ പ്രസിഡന്റ് ആര്.റിന്‍സ്, ജനറല്‍ സെക്രട്ടറി മുജീബ്റഹ്മാന്‍ എന്നിവര്‍ എക്സ് ഓഫിഷ്യ അംഗങ്ങളായി സമിതിയില്‍ തുടരും.മാമ്മൂറ മൈക്രോ ലബോറട്ടറി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിലായിരുന്നു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സിറാജിലെ അലിഅക്ബര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.വാര്‍ഷീക ജനറല്‍ ബോഡി യോഗത്തിന് പ്രസിഡന്റ് ആര്.റിന്‍സ് അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി മുജീബ് ആക്കോട് അവതരിപ്പിച്ച 2016 2017 ലെ സാമ്പത്തിക റിപ്പോര്‍ട്ടും ട്രഷറര്‍ ഐ എം എ റഫീക്ക് അവതരിപ്പിച്ച സാമ്പത്തിക റിപ്പോര്‍ട്ടും ചര്‍ച്ചക്കു ശേഷം യോഗം പാസ്സാക്കി. മുജീബ് ആക്കോട് നന്ദി പറഞ്ഞു
0 Comments