ജീവിത നിലവാരവും സർക്കാർ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിൽ സെൻസസിൻറെ പങ്കു് വിശദമാക്കുന്നു

ഷാർജ; വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ ശ്രദ്ധേയ സാന്നിധ്യം ഉള്ള പുസ്തകമേളയിൽ ഇത്തവണ ഡി.എസ്സി.ഡി പങ്കെടുക്കുന്നുണ്ട്.സുസ്ഥിര വികസന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിൽ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ചു് പ്രദേശവാസികളെ ബോധവത്കരിക്കുന്നതിനു് ഇതു് ഒരു ഊർജ്ജസ്വലമായ സാമൂഹിക വേദി യായിരിക്കും എന്നതിനാലാണ് പുസ്തകമേള തിരഞ്ഞെടുത്തെന്നു സെൻസെസ് അധികൃതർ പറഞ്ഞു .
സാമൂഹ്യപ്രവർത്തകരുമായി സഹകരിക്കാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്നതോടൊപ്പം ജനങ്ങളുടെ ക്ഷേമവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനൊപ്പം സർക്കാർ സേവനങ്ങൾ വർധിപ്പിക്കുന്നതിലും പദ്ധതിക്കുള്ള പങ്കിനെക്കുറിച്ച് വെളിച്ചം വീശുന്നുണ്ട്. എക്സ്പോ സെൻറർ ഷാർജയിൽ നവംബർ 13 വരെ നടക്കുന്ന പുസ്തകമേളയിൽ ഷാർജ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് ശേഖരിച്ച വിവരങ്ങളാണ്‌ മൂന്ന് എഡിഷനുകളിലും ഉൾപ്പെടുത്തിയിരിക്കുന്നത്.
ശാസ്ത്രീയമായ രീതിയിൽ ശേഖരിച്ച ഷാർജയുടെ ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്സ്, ഡാറ്റ റിസോഴ്സ് എന്നിവ സാമ്പത്തിക മാറ്റങ്ങൾക്ക് അനുസൃതമായി തുടരുന്ന സാമൂഹിക വികസന നയങ്ങളുടെയും പദ്ധതികളുടെയും സമഗ്രമായ അവലോകനം നൽകുന്നു.
ബഹുമാനപ്പെട്ട ഷെയ്ഖു് ഡോ. സുൽത്താൻ ബിൻ മുഹമ്മദു് അൽ ഖാസിമിയുടെ നേതൃത്വത്തിൽ സാമ്പത്തിക സുസ്ഥിരതയ്ക്കും സാമൂഹിക സന്തുലിതാവസ്ഥയ്ക്കും സംഭാവനകൾ നൽകുന്നതിനും ഈ കണക്കെടുപ്പുകൾ സഹായകമാണ് .

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar