റജബ് ത്വയ്യിബ് ഉര്‍ദുഗാന് രണ്ടാം ഊഴം

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് രണ്ടാം ഊഴം. 53 ശതമാനം വോട്ടുകള്‍ നേടിയാണ് എര്‍ദുഗന്‍ വിജയിച്ചത്. മുഖ്യ എതിരാളിയായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് മുഹര്‍റം ഇന്‍സി 31 ശതമാനം വോട്ടുകളാണ് നേടിയത്. എര്‍ദോഗനും ഇന്‍ജെയുമുള്‍പ്പെടെ ആറു സ്ഥാനാര്‍ഥികളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്.രാജ്യം പ്രസിഡന്റ് ഭരണത്തിലേക്കു മാറിയ ശേഷം നടക്കുന്ന ആദ്യ പ്രസിഡന്റ്, പാര്‍ലമെന്റ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തില്‍ നിന്ന് ഉര്‍ദുഗാന്‍ ശക്തമായ വെല്ലുവിളിയാണ് നേരിട്ടത്. ഇന്നലെ പ്രാദേശിക സമയം രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ചു വരെ നീണ്ടിരുന്നു. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ എകെ പാര്‍ട്ടിയും വലതുപക്ഷ നാഷനലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടിയും ഉള്‍പ്പെടുന്ന പീപ്പിള്‍സ് അലയന്‍സും പ്രതിപക്ഷമായ റിപബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (സിഎച്ച്പി) നേതൃത്വത്തിലുള്ള നാഷനല്‍ അലയന്‍സും തമ്മിലാണ് പ്രധാന മല്‍സരം നടന്നത്.പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയും മല്‍സരിച്ചിരുന്നു. ഐവൈഐ സഖ്യത്തിന്റെ മെറല്‍ അക്‌സീനര്‍ ആണ് ഉര്‍ദുഗാനെതിരേ മല്‍സരിച്ച വനിത. 56 ദശലക്ഷം വോട്ടര്‍മാരാണുള്ളത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar