ലൂയി സുവാരസിന്‍റെ ചിറകിലേറി ഉറുഗ്വെ പ്രീക്വാർട്ടറിൽ കടന്നു

റോ​സ്തോ​വ്: നൂറാം മത്സരത്തിൽ ഗോൾ നേടിയ സൂപ്പർ സ്ട്രൈക്കർ ലൂയി സുവാരസിന്‍റെ ചിറകിലേറി ഉറുഗ്വെ പ്രീക്വാർട്ടറിൽ കടന്നു. ആദ്യ പകുതിയിൽ സുവാരസ് നേടിയ ഏക ഗോളിലായിരുന്നു ഉറുഗ്വെ, ഏഷ്യൻ പ്രതിനിധികളായ സൗദി അറേബ്യയെ പരാജയപ്പെടുത്തിയത്. ഇതോടെ സൗദിയുടെ റഷ്യൻ ലോകകപ്പിലെ പ്രതീക്ഷകൾ അവസാനിച്ചു. 1994 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ വിജയത്തിനു ശേഷം സൗദി മൂന്ന് ലോകകപ്പുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഒരുതവണ പോലും ജയിക്കാനായിട്ടില്ല. ഇനി ശേഷിക്കുന്ന ഏക മത്സരത്തിലും സൗദിക്ക് വിജയിക്കാനായില്ലെങ്കിൽ, കഴിഞ്ഞ മൂന്ന് ലോകകപ്പിലേത് പോലെ ഗ്രൂപ്പിലെ ഏറ്റവും അവസാന സ്ഥാനക്കാരെന്ന നാണക്കേട് പേറേണ്ടിവരും.

ഗ്രൂപ്പ്-എയിലെ രണ്ടാം റൗണ്ട് മത്സരത്തിന്‍റെ 23ാം മിനിറ്റിലായിരുന്നു ഉറുഗ്വെ മുന്നിലെത്തിയത്. കോർണറിൽ നിന്നും കാർലോസ് സാഞ്ചസ് തൊടുത്തുവിട്ട പന്ത്, ഉയർന്നു ചാടിയ ഗോളിയേയും മറികടന്നെത്തിയ കബളിച്ചെത്തിയപ്പോൾ സുവാരസ് അതിമനോഹരമായി വലയിലേക്ക് തട്ടിയിടുകയായിരുന്നു. ഇതോടെ, മൂന്നു വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ ഉറുഗ്വെയ്ൻ താരമെന്ന വിശേഷണവും സുവാരസ് സ്വന്തമാക്കി.

സ​മാ​റ: റ​ഷ്യ​ൻ ലോ​ക​ക​പ്പി​ലെ പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ക്കാ​ൻ ഡെ​ൻ​മാ​ർ​ക്ക് ഇ​ന്ന് ഇ​റ​ങ്ങു​ന്നു‌. ഗ്രൂ​പ്പി​ലെ പോ​യി​ന്‍റ് ടേ​ബി​ളി​ൽ അ​വ​സാ​ന സ്ഥാ​ന​ക്കാ​രാ​യ ഓ​സ്ട്രേ​ലി​യ​യാ​ണ് എ​തി​രാ​ളി​ക​ൾ. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ ഫ്രാ​ൻ​സി​നോ​ട് തോ​ൽ​വി വ​ഴ​ങ്ങി​യ ഓ​സ്ട്രേ​ലി​യ​യ്ക്കും ഇ​ന്ന് അ​തി​ജീ​വ​ന​ത്തി​ന്‍റെ പേ​രാ​ട്ട​മാ​ണ്.
പെ​റു​വി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു​ഗോ​ളി​ന് തോ​ൽ​പ്പി​ച്ചാ​ണ് ഡെ​ൻ​മാ​ർ​ക്ക് തു​ട​ങ്ങി​യ​ത്. പെ​റു പ്ര​തി​രോ​ധ​ത്തി​ന് മു​ന്നി​ൽ പ​ത​റി​യ ഡെ​ൻ​മാ​ർ​ക്ക്. പെ​റു താ​രം പെ​നാ​ൽ​റ്റി പാ​ഴാ​ക്കി​യ മ​ത്സ​ര​ത്തി​ൽ 59 ാം മി​നി​റ്റി​ൽ യൂ​സ​ഫ് പോ​ള​സ​നാ​ണ് ഡെ​ൻ​മാ​ർ​ക്കി​നാ​യ് ഗോ​ൾ നേ​ടി​യ​ത്.

ഫ്രാ​ൻ​സി​നോ​ട് വി​ഡി​യോ റ​ഫ​റി​യി​ങ്ങി​ന്‍റെ അ​നു​കൂ​ല​ത്തി​ൽ പെ​നാ​ൽ​റ്റി വ​ഴ​ങ്ങി​യ ഓ​സ്ട്രേ​ലി​യ 80 ാം മി​നി​റ്റി​ൽ പോ​ൾ പോ​ഗ്ബ​യു​ടെ ക്ലാ​സി​ക് ഫി​നി​ഷി​ന് മു​ന്നി​ലാ​ണ് ഒ​ന്നി​നെ​തി​രേ ര​ണ്ട് ഗോ​ളി​ന്‍റെ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. എ​ന്നാ​ൽ ക​രു​ത്ത​രാ​യ ഫ്രാ​ൻ​സി​നെ പി​ടി​ച്ചു​നി​ർ​ത്തി​യ ഓ​സ്ട്രേ​ലി​യ റ​ഷ്യ​യി​ലെ ഫു​ട്ബോ​ൾ ആ​രാ​ധ​ക​രു​ടെ മ​ന​സ് കീ​ഴ​ട​ക്കി​യാ​ണ് മ​ട​ങ്ങി​യ​ത്. മ​ത്സ​ര​ത്തി​ൽ ഓ​സീ​സ് പ്ര​തി​രോ​ധം ഏ​റെ പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യി​രു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ ഇ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ പ്ര​തി​രോ​ധം കീ​ഴ​ട​ക്കു​ക​യെ​ന്ന വ​ലി​യ ല​ക്ഷ്യ​മാ​കും ഡെ​ൻ​മാ​ർ​ക്കി​ന് മു​ന്നി​ലു​ള്ള​ത്.

ഇ​രു​വ​രും ത​മ്മി​ൽ മൂ​ന്ന് ത​വ​ണ നേ​ർ​ക്കു​നേ​ർ പോ​രാ​ട്ട​ത്തി​ന് എ​ത്തി​യ​പ്പോ​ൾ ര​ണ്ട് ത​വ​ണ വി​ജ​യം ഡെ​ൻ​മാ​ർ​ക്കി​നൊ​പ്പ​മാ​യി​രു​ന്നു. ഒ​രു മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ‌ വി​ജ​യം സ്വ​ന്ത​മാ​ക്കി. 2012 ഇ​വ​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ൾ വി​ജ​യം ഡെ​ൻ​മാ​ർ​ക്കി​നൊ​പ്പം നി​ന്നു.
പെ​റു​വി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ സ​സ്പെ​ൻ​ഷ​ൻ ല​ഭി​ച്ച മി​ഡ്ഫീ​ൽ​ഡ​ർ വി​ല്ല്യം കെ​വി​സ്റ്റി​ന് പ​ക​ര​ക്കാ​ര​നാ​യി അ​ജാ​ക്സ് താ​രം ലാ​ക്സെ ഷോ​ൺ ക​ള​ത്തി​ലെ​ത്തു. ഓ​സീ​സ് നി​ര​യി​ൽ വെ​റ്റ​റ​ൻ താ​രം ടിം ​കാ​ഹി​ലി​ന് ഇ​ടം ന​ൽ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

ക​സാ​ൻ: സൂപ്പർ‌ സ്ട്രൈക്കർ ഡീഗോ കോസ്റ്റയുടെ ചിറകിലേറി ഇറാനെ മറികടന്ന് സ്പെയിനിന്‍റെ കുതിപ്പ്. അവസാനം വരെ പൊരുതിയ ഇറാനെ, എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയ്ൻ പരാജയപ്പെടുത്തിയത്. ഇറാൻ പരാജയപ്പെട്ടതോടെ ഗ്രൂപ്പ്-ബിയിൽ മൊറോക്കോയുടെ ലോകകപ്പ് പ്രതീക്ഷകളും അസ്തമിച്ചു. നിലവിൽ‌ നാല് പോയിന്‍റ് വീതമുള്ള പോർച്ചുഗലും സ്പെയ്‌നും ഗ്രൂപ്പിൽ മുന്നിൽ നിൽക്കുന്നത്. മൂന്ന് പോയിന്‍റുള്ള ഇറാന് അവസാന മത്സരത്തിൽ പോർച്ചുഗലിനെ പരാജയപ്പെടുത്തിയാൽ നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാം.

നേരത്തെ, 62ാം മിനിറ്റിലെ ഫ്രീ കിക്കില്‍ നിന്നും സ്പെയിനിനെ ഞെട്ടിച്ച് ഇറാൻ വല ചലിപ്പിച്ചിരുന്നു. പക്ഷേ ഷോട്ട് ഓഫ്‌ സൈഡായിരുന്നു എന്ന് ശക്തമായി വാദിച്ച് സ്‌പെയ്‌ന്‍ രംഗത്തെത്തി. തുടർന്ന് വിഡിയോ അസിസ്റ്റന്‍റ് റഫറി (വി.എ.ആർ) ഉപയോഗിച്ച് വിധി നിർണയം നടത്തിയതോടെ ഇറാന് ഗോൾ നഷ്ടമായി.

54ാം മിനിറ്റിൽ മുന്നേറ്റനിര നടത്തിയ ആക്രമണത്തിൽ, ആന്ദ്രെ ഇനിയേസ്റ്റയുടെ അതിമനോഹരമായ പാസിൽ നിന്നും ഡീഗോ കോസ്റ്റയുടെ തകർപ്പൻ ഫിനിഷിങ്ങാണ് സ്പെയിനിനെ മുന്നിലെത്തിച്ചത്. ഇനിയേസ്റ്റ ബോക്‌സിനുള്ളിലേക്ക് നീട്ടി നല്‍കിയ പാസ്സ് പിടിച്ചെടുത്ത ഡീഗോ കോസ്റ്റ, അത് ഇറാന്‍റെ വലയിലെത്തിക്കുകയായിരുന്നു. ഇത് റഷ്യൻ ലോകകപ്പിൽ കോസ്റ്റയുടെ മൂന്നാം ഗോളാണ്.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar