ശബരിമല പോലീസും ഭരണകൂടവും ഒത്ത്കളിച്ച് സംഘര്‍ഷം വിതക്കുന്നു

നിലയ്ക്കലില്‍ എത്തിയ രേഷ്മ, ഷാനില എന്നിവരെ നിലയ്ക്കലില്‍ വച്ച് തന്നെ പൊലീസ് തടയുന്നു. ….

നിലയ്ക്കല്‍: ശബരിമലയില്‍ അമ്പത്തി ഒന്ന് സ്ത്രീകള്‍ ദര്‍ശനം നടത്തി എന്ന റിപ്പോര്‍ട്ടിന്മേല്‍ വീണ്ടും പ്രശ്‌നം ചൂട് പിടിക്കുന്നു. അതേ സമയം ഇന്ന് പുലര്‍ച്ചെ ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസ് തിരിച്ചയച്ചു. നിലയ്ക്കലില്‍ എത്തിയ രേഷ്മ,ഷാനില എന്നിവരെ നിലയ്ക്കലില്‍ വച്ച് തന്നെ പൊലീസ് തടഞ്ഞിരുന്നു. തുര്‍ന്ന് ഇരുവരെയും കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി.രഹസ്യമായി സ്ത്രീകളെ ദര്‍ശനത്തിന് അനുവദിക്കുകയും പരസ്യമായി എത്തുനന്വരെ തടയകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാടാണ് പൊതു സമൂഹം ചര്‍ച്ചക്കെടുക്കുന്നത്. ദര്‍ശനം നടത്തണമെന്നു രണ്ടുപേരും പറഞ്ഞതിനെ തുടര്‍ന്ന് 6 മണിയോടെ ഇരുവരെയും പമ്പയിലേക്ക് കൊണ്ടുപോകാമെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ പമ്പയിലേക്ക് പോകുന്നതിന് പകരം ഇരുവരെയും പൊലീസ് എരുമേലിയിലേക്ക് മടക്കി അയക്കുകയായിരുന്നു. ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കാന്‍ കഴിയില്ലെന്നും പൊലീസ് യുവതികളെ അറിയിച്ചു.പ്രതിഷേധക്കാര്‍ ഇപ്പോഴും മലയില്‍ ഉള്ളതിനാലാണ് ഈ സമീപനമെന്നാണ് പ്ോലീസ് ഭാഷ്യം.
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ നീചനും നികൃഷ്ടനുമെന്ന് കെ.സുരേന്ദ്രന്‍.ശബരിമല സുപ്രീംകോടതി റിവ്യൂ പെറ്റീഷന്‍ അട്ടിമറിക്കാനും ശബരിമലയെ തകര്‍ക്കാനുമുള്ള കള്ള റിപ്പോര്‍ട്ടാണിത്.കള്ള റിപ്പോര്‍ട്ട് നല്‍കി സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച ഡി. ജി. പി യ്‌ക്കെതിരെ കണ്‍ട്ംപ്റ്റ് ഓഫ് കോര്‍ട്ടിന് കേസ്സെടുക്കണം.

പിണറായി വിജയന്‍ നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയാണെന്ന് ഈ നടപടിയിലൂടെ ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. ഒരു തരത്തിലും ശബരിമലയെ നിലനില്‍ക്കാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാരിന്റെ നിലപാടാണിതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

മല കയറാന്‍ ശ്രമിച്ചാല്‍ വന്‍ പ്രതിഷേധമുണ്ടാകുമെനന് പൊലീസ് മുന്നറിയിപ്പ് നല്‍കി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ബുധനാഴ്ച ദര്‍ശനത്തിനെത്തിയ ഇവരെ പ്രതിഷേധക്കാര്‍ നീലിമലയില്‍ തടഞ്ഞിരുന്നു. വ്രതം എടുത്താണ് ദര്‍ശനത്തിനായി എത്തിയതെന്നും പിന്മാറാന്‍ തയാറല്ലെന്നും ഇവര്‍ പൊലീസിനെ അറിയിച്ചു.
പത്തനംതിട്ട: ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ മറവില്‍ സര്‍ക്കാര്‍ തന്ത്രിയേയും കൊട്ടാരത്തേയും അപമാനിച്ചെന്ന് പന്തളം കൊട്ടാരം സെക്രട്ടറി നാരായണവര്‍മ. സന്തോഷം നല്‍കിയ തീര്‍ഥാടന കാലമല്ല കഴിഞ്ഞ് പോയത്.
സുപ്രീംകോടതി വിധി അന്തിമമല്ലെന്നും നാരായണവര്‍മ പറഞ്ഞു. സംസ്‌കാരം ഉള്ളത് കൊണ്ടാണ് പ്രതികരിക്കാതിരുന്നത്. ജനങ്ങള്‍ അത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ നീചനും നികൃഷ്ടനുമെന്ന് കെ.സുരേന്ദ്രന്‍.ശബരിമല സുപ്രീംകോടതി റിവ്യൂ പെറ്റീഷന്‍ അട്ടിമറിക്കാനും ശബരിമലയെ തകര്‍ക്കാനുമുള്ള കള്ള റിപ്പോര്‍ട്ടാണിത്.കള്ള റിപ്പോര്‍ട്ട് നല്‍കി സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച ഡി. ജി. പി യ്‌ക്കെതിരെ കണ്‍ട്ംപ്റ്റ് ഓഫ് കോര്‍ട്ടിന് കേസ്സെടുക്കണം.
പിണറായി വിജയന്‍ നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയാണെന്ന് ഈ നടപടിയിലൂടെ ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. ഒരു തരത്തിലും ശബരിമലയെ നിലനില്‍ക്കാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാരിന്റെ നിലപാടാണിതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar