ശാസ്ത്ര ബോധമുള്ള തലമുറക്കാണ് വരും കാല സാധ്യതകള്‍. പത്മശ്രീ അലി മണിക്ഫാന്‍


കുനിയില്‍. ശാസ്ത്ര ബോധമുള്ള തലമുറെക്ക വരും കാലത്ത് അഭിമാനകരമായ മുേന്നറ്റം ജീവിതത്തില്‍ സാധ്യമാകുകയുള്ളുവെന്നും, അറിവിന്റെ ലോകത്തേക്ക് അന്വേഷണാതമകതയോടെയും ഉറച്ച കാല്‍വെപ്പോടെയും വിദ്യാര്‍ത്ഥികള്‍ക്ക് കടന്നു ചെല്ലാന്‍ കഴിയണമെന്നും പത്മശ്രീ അലി മണിക്ഫാന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ അന്തര്‍ലീനമായികിടക്കുന്ന പുതുമായാര്‍ന്ന കഴിവുകളേയും ആശയങ്ങളേയും സമൂഹത്തിന്റെ ഗുണപരമായ മാറ്റങ്ങള്‍ക്ക് പരിവര്‍ത്തിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ അന്‍വാറുല്‍ ഇസ്ലാം അറബിക് കോളേജ് ഐ.ക്യൂ.എ.സി തുടങ്ങിയ ബ്രൈന്‍ സ്‌റ്റോമിംഗ് ലൂമിനറി ഹബ്ബിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിന്‍സിപ്പല്‍ ഷാക്കിര്‍ബാബു കുനിയില്‍ അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ പി.പി മുഹമ്മദ് മാസ്റ്റര്‍ ഉപഹാരം സമര്‍പ്പിച്ചു. കോളേജ് പ്രസിഡണ്ട് കെ.പി.കുട്ടിമുഹമ്മദ് സുല്ലമി, അമ്മാര്‍ കിഴുപറമ്പ്,പ്രോഗ്രാം കവീനര്‍ കെ.മുഹമ്മദ് അമാന്‍, പ്രൊഫസര്‍ എം അഹമ്മദ് കുട്ടി മദനി,പി.ടി.എ വൈസ് പ്രസിഡണ്ട് ബഷീര്‍ പന്നിക്കോട്,എം കെ അമീര്‍ സലാഹി, നജീബ് കാരങ്ങാടന്‍, എം കെ ഇര്‍ശാദ്, എം സി നൗഷാദ് എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ. കുനിയില്‍ അന്‍വാറുല്‍ ഇസ്ലാം അറബിക് കോളേജ് ഐ.ക്യൂ.എ.സി തുടങ്ങിയ ബ്രൈന്‍ സ്‌റ്റോമിംഗ് ലൂമിനറി ഹബ്ബിന്റെ ഉദ്ഘാടന കര്‍മ്മം പത്മശ്രീ അലി മണിക്ഫാന്‍ നിര്‍വ്വഹിക്കുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar