All for Joomla The Word of Web Design

അസിഡിറ്റി,അമിത വണ്ണം ഒരു വലിയ പ്രശ്‌നമാണ്

അസിഡിറ്റി

അസിഡിറ്റി ഒരു വലിയ പ്രശ്‌നമാണ്. എപ്പോഴാണ് ഈ അസുഖം ഗ്രാമ്പൂ കഴിക്കുന്നത് നിങ്ങളുടെ വയറിലെ ഹൈഡ്രോളിക് ആസിഡിന്റെ അളവ് ഉയര്‍ത്തുകയും അ സിഡിറ്റിയില്‍ നിന്ന് മോചനം നല്‍കുകയും ചെയ്യും.
വാഴപ്പഴം കഴിക്കുന്നത് അസിഡിറ്റി മാറാന്‍ സഹായിക്കും. അസിഡിറ്റി അകറ്റുന്നതിന് മാത്രമല്ല വയറിലെ മറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വാഴപ്പഴം നല്ലതാണ്.
തണുത്ത പാല്‍ കുടിക്കുന്നത് അസിഡിറ്റിക്ക് വളരെ നല്ലതാണ്. പാലില്‍ അടങ്ങിയിട്ടുള്ള കാത്സ്യം വ യറിലെ അമിത ആസിഡിനെ ഒഴിവാക്കുകയും നിങ്ങള്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യും.
ഇഞ്ചി കഴിക്കുന്നത് നിങ്ങളുടെ ദഹനം എളുപ്പമാക്കുകയും അസിഡിറ്റി അകറ്റുകയും ചെയ്യും.

രാവിലെ ജ്യൂസുകള്‍ പതിവാക്കുന്നത് നല്ലതല്ല

ദിവസവും ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്ന ധാരണ മാറ്റിവെക്കാം. ദിനേന രാ വിലെ ജ്യൂസ് കുടിക്കുന്നത് അമിത രക്തസമ്മര്‍ദ്ദത്തിനും നെഞ്ചുവേദനയ്ക്കും വരെ കാരണമായേക്കുമെന്നാണ് കണ്ടെത്തല്‍. ഓസ്ട്രിയയിലെ ഹേവ്‌തോണിലുള്ള സ്വിന്‍ബേണ്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടുപിടിത്തവുമായി രംഗത്തെത്തിയിരിക്കുന്നത്.

പൊതുവേ പഴവര്‍ഗങ്ങളുടെ ജ്യൂസുകള്‍ ആരോഗ്യത്തിന് ഗുണകരമാണെന്ന് പറയാറുണ്ട്. എന്നാല്‍ ജ്യൂസുകള്‍ വിറ്റാമിനുകളുടെ കലവറയാണെങ്കിലും അതിലെ പഞ്ചസാരയുടെ അളവാണ് വില്ലനാവുനന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ: മാത്യു പേസ് പറയുന്നു. 250 മില്ലി ജ്യൂസില്‍ 115ഓളം കലോറി അടങ്ങി യിട്ടുണ്ടാകു. ഇത് ഏഴ് ടീസ്പൂണ്‍ പഞ്ചസാരക്ക് തുല്യമാണ്. ആരോഗ്യത്തിന് ഹാനികരമാണെന്ന് നേരത്തെ വിധിയെഴുതിയ കോള ഉള്‍പ്പെടെയുള്ള പാനീയങ്ങളുടെ 250 മില്ലി പായ്ക്കറ്റില്‍ 139ഓളമാണ് കലോറിയുടെ അളവ്. ജ്യൂസിന്റെ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തെയാണ് ബാധിക്കുന്നതെന്ന് പഠനത്തില്‍ പറയുന്നു.

വികസിത രാജ്യങ്ങളില്‍ മൂന്ന വയസസ#ില്‍ താഴെയുള്ള എട്ടില്‍ ഒരു കുട്ടിയുടെ പല്ലുകളുടെ ആരോ ഗ്യത്തെയാണ് കാര്യമായി ഇവ ബാധിച്ചിരിക്കുന്നത്. പഞ്ചസാരയുടെ അമിതമായ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ദിവസവും ആറ് ടീസ്പൂണിലധികം പഞ്ചസാര ഉപയോഗിക്കരു തെന്നുമുള്ള മുന്നറിയിപ്പും ശാത്രജ്ഞര്‍ നല്‍കിയിട്ടുണ്ട്.

അമിതഭാരം കുറയ്ക്കാന്‍

അമിതഭാരമാണോ നിങ്ങളുടെ പ്രശ്‌നം? എങ്കില്‍ ഇതാ അതിനൊരു പരിഹാരം. നിങ്ങളുടെ ഭാരം കുറ യ്ക്കാന്‍ സഹായിക്കുന്ന ചില ആഹാര സാധനങ്ങള്‍ താഴെ കൊടുക്കുന്നു. ഒന്ന് പരീക്ഷിച്ചു നോക്കൂ…..

മുട്ട

സമീകൃതാഹാരമാണ് മുട്ട. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ മുട്ട കഴിക്കുന്നത് ഗുണം ചെയ്യും. പ്രോട്ടീന്‍ കൂടാതെ കാത്സ്യം, സിങ്ക്, ഇരുമ്പ്, വൈറ്റമിന്‍-എ, വൈറ്റമിന്‍-ഡി, വൈറ്റമിന്‍-ഇ തുടങ്ങി പോഷകങ്ങളുടെ കലവറയാണ് മുട്ട. ഒരു കപ്പ് വെള്ളത്തില്‍ തേയില ചേര്‍ത്ത് തിളപ്പിക്കുക. ആറുമ്പോള്‍ കോഴിമുട്ടയുടെ വെള്ള രണ്ട് വലിയ സ്പൂണ്‍ ചേര്‍ത്ത് ശിരോചര്‍മ്മത്തിലും മുടിയിലും പുരട്ടുക. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നത് അകാല നര തടയും. കാലറിയും കൊഴുപ്പും മുട്ടയില്‍ താരതമ്യേന കുറഞ്ഞ തോതിലാണ് അടങ്ങിയിരിക്കുന്നത്. വൈറ്റമിനുകളായ ബി5 ബി6 എന്നിവ ഹോര്‍മോണ്‍ സന്തുലനത്തെ സ ഹായിക്കും. മുട്ടയുടെ അമിത ഉപയോഗം വിപരീത ഫലം ചെയ്യും.

ബീന്‍സ്

അമിത വണ്ണം കുറയ്ക്കുന്നതിനുള്ള വളരെ നല്ല ഭക്ഷണ സാധനമാണ് ബീന്‍സ്. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ നിങ്ങളിലെ പ്രമേഹത്തെ നിയന്ത്രിക്കുകയും വിശപ്പില്‍ നിന്ന് നിങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യും. ഫൈബര്‍ നിങ്ങളുടെ കൊളസ്‌ട്രോള്‍ കണ്‍ട്രോള്‍ ചെയ്യും.

സാലഡ്

നിങ്ങള്‍ ഒരു മാംസാഹാര പ്രിയയാണോ? നിങ്ങളുടെ ആഹാരക്രമത്തില്‍ സാലഡ് ഉള്‍പ്പെടുത്തുക യാണെങ്കില്‍ അത് നിങ്ങളുടെ ശരീരത്തിലെ കലോറി നിയന്ത്രിക്കാന്‍ സഹായിക്കും. കുറച്ച് സാലഡ് കഴിക്കു മ്പോള്‍ തന്നെ നിങ്ങള്‍ക്ക് വയര്‍ നിറഞ്ഞതായി അനുഭവപ്പെടുകയും കൂടുതല്‍ ആഹാരം കഴിക്കാതിരിക്കുകയും ചെയ്യും.


ഗ്രീന്‍ ടീ

കോഫിന്‍ ഒരിക്കലും നിങ്ങളുടെ തടി കുറയ്ക്കാന്‍ സഹായിക്കില്ല. ആന്റി ഓക്‌സിഡന്റുകള്‍ നിങ്ങളുടെ തടി കുറയ്ക്കാന്‍ സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതാണ് ഗ്രീന്‍ ടീ. ഇത് നിങ്ങളുടെ ദഹന പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും പെട്ടെന്ന് അമിത വണ്ണം കുറയ്ക്കുകയും ചെയ്യുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar